രജിത്തിന് പകരം ജയിലില്‍ പോയി ആര്യ; ബുദ്ധി കൊണ്ട് കളിക്കുകയാണെന്ന് രജിത്

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ നല്‍കിയ സുവര്‍ണ്ണാവസരം പാഴാക്കി രജിത്തിന് വേണ്ടി ജയിലില്‍ പോകാന്‍ തയാറായി ആര്യ. കഴിഞ്ഞ ആഴ്ച നടത്തിയ കോയിന്‍ ടാസ്‌കില്‍ ആര്യയ്ക്ക് ഒരു സ്വിച്ച് പോയിന്റ് ലഭിച്ചിരുന്നു. ഒന്നുകില്‍ ഭരിക്കാം. അല്ലെങ്കില്‍ ജയിലില്‍ പോകാം എന്നതാണ് സ്വിച്ച് പോയിന്റ് കൊണ്ടുള്ള ഗുണം.

പാഷണം ഷാജിയെ മാറ്റി ക്യാപ്റ്റന്‍സിയ്ക്കായി മത്സരിക്കാം എന്നാണ് ആദ്യത്തെ ഗുണം. അല്ലെങ്കില്‍ കുറവ് പോയിന്റ്‌സ് ലഭിച്ച രജിത്തിനോ ജസ്ലയ്ക്കോ പകരമായി ജയിലില്‍ പോകുകയോ ചെയ്യാം. ഏവരെയും ഞെട്ടിച്ചുകൊണ്ട് രജിത് കുമാറിന് പകരം ജയിലില്‍ പോകാമെന്നാണ് ആര്യ പറഞ്ഞത്. രജിത്തിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നുണ്ട്. വിശ്രമത്തിന്റെ ആവശ്യമുള്ളതിനാല്‍ ജയില്‍വാസം ലേശം സമ്മര്‍ദ്ദമുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം പ്രശ്നമാണ് എന്ന് ആര്യ പറഞ്ഞു.

ആര്യയുടെ തീരുമാനം ബുദ്ധിയുടെ സൂക്ഷ്മതയാണ്, അതേ സമയം സ്നേഹത്തിന്റെയും എന്ന് രജിത് പറഞ്ഞു. ആ തീരുമാനം തന്നെയാണ് ആര്യ എടുക്കുകയെന്ന് തനിക്ക് അറിമായിരുന്നെന്നും രജിത് സൂചിപ്പിച്ചു. ബുദ്ധിയുണ്ട്, സ്നേഹവുമുണ്ട് എന്ന് മോഹന്‍ലാലും പറഞ്ഞു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി