ബിഗ് ബോസില്‍ ഉപയോഗിച്ച വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക്, വില പത്ത് ലക്ഷം! അതിനൊരു കാരണമുണ്ട്; വീഡിയോയുമായി അസി റോക്കി

ബിഗ് ബോസ് സീസണ്‍ 6ല്‍ ശക്തനായ മത്സരാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന താരമായിരുന്നു അസി റോക്കി. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ സിജോയെ ഫിസിക്കല്‍ അസാള്‍ട്ട് ചെയ്തതോടെ റോക്കിയെ ഹൗസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ബിഗ് ബോസില്‍ താന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് റോക്കി ഇപ്പോള്‍. പത്ത് ലക്ഷമാണ് ബോട്ടിലിന് റോക്കി ഇട്ടിരിക്കുന്ന വില. അതിന് പത്ത് ലക്ഷം രൂപ വിലയിട്ടതിന്റെ കാരണവും റോക്കി പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്.

”ഇതൊരു വാട്ടര്‍ ബോട്ടിലാണ്. റോക്കി എന്ന് ബോട്ടിലില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ബുള്‍, ലയണ്‍, ഹ്യൂമണ്‍, ഈഗിള്‍, സ്‌നേക്ക് എന്നിവയുടെ ചിത്രങ്ങളുണ്ട്. ഒപ്പം നെവര്‍ ബാക്ക് ഡൗണ്‍ എന്ന് എഴുതിയിട്ടുമുണ്ട്. അതുപോലെ മനുഷ്യന്റെ ഡെവിള്‍ ഫെയ്‌സുമുണ്ട്. ഇന്ന് ഈ വീഡിയോ ഇട്ടത് വേറൊന്നിനുമല്ല. ഞാന്‍ ഈ ബോട്ടില്‍ കൊടുക്കാന്‍ പോവുകയാണ്.”

”ചുമ്മാതെ കൊടുക്കില്ല. പത്ത് ലക്ഷം രൂപയ്ക്കാണ് ഞാന്‍ ഈ വാട്ടര്‍ ബോട്ടില്‍ കൊടുക്കാന്‍ പോകുന്നത്. ഇത് റോക്കി 16 ദിവസം ബിഗ് ബോസില്‍ വെള്ളം കുടിച്ച വാട്ടര്‍ ബോട്ടിലാണ്. അതുകൊണ്ട് ഇതിന് ഞാന്‍ ഇട്ടിരിക്കുന്ന പ്രൈസ് പത്ത് ലക്ഷം രൂപയാണ്. ഈ ബോട്ടില്‍ പത്ത് ലക്ഷം രൂപ തന്ന് വാങ്ങുന്നത് ആരായാലും അയാള്‍ ഈ ലോകത്ത് എവിടെയാണെങ്കില്‍ ഞാന്‍ തന്നെ നേരിട്ട് ചെന്ന് ഇത് കൈമാറും.”

”അതാണ് ഇതിന്റെ ഒരു ചലഞ്ച്. അപ്പോള്‍ ഇത് ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ. റോക്കിയുടെ കയ്യില്‍ നിന്നും ഈ ബോട്ടില്‍ വാങ്ങാന്‍. ചില കാര്യങ്ങളുടെ വാല്യൂ അങ്ങനെയാണ്. എനിക്ക് ഈ വാട്ടര്‍ ബോട്ടിലും വളരെ വാല്യൂവുള്ള ഒരു കാര്യമാണ്. അല്ലാതെ കൊടുക്കാന്‍ വേണ്ടി പറഞ്ഞതല്ല” എന്നാണ് റോക്കി പറയുന്നത്. റോക്കിയെ ട്രോളി കൊണ്ടുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Latest Stories

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്