ഏഷ്യാനെറ്റിന് ഏറ്റവും വലിയ തിരിച്ചടി; ചാനല്‍ റേറ്റിംഗില്‍ കുത്തനെ വീണു; കരുത്തു കാട്ടി കൈരളി, ഗ്രാഫ് ഉയര്‍ത്തി മനോരമ, ഈ ആഴ്ചയില്‍ വീണവരും വാണവരും

ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴേക്ക് വീണ് ഏഷ്യാനെറ്റും സീ കേരളവും. എട്ടാം ആഴ്ചയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏഷ്യാനെറ്റിന് ലഭിച്ചത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍ ടിവി സംഘടനകള്‍ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റും സീ കേരളവും നല്‍കുന്നത് ഒഴിവാക്കിയിരുന്നു.

സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ വരുന്ന ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളും സീ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളും കേരള വിഷന്‍ കേബിള്‍, ഡന്‍ കേബിള്‍ എന്നിവിടങ്ങളില്‍ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് ഇരു ചാനലുകളും കുത്തനെ വീണത്. കൈരളി ടിവിയ്ക്കും വളരെ താഴെയാണ് സീ കേരളത്തിന്റെ് നിലവിലെ സ്ഥാനം.

ഏഴാം ആഴ്ചയില്‍ 676 പോയിന്റ് റേറ്റിങ്ങ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് എട്ടാം ആഴ്ചയില്‍ എത്തിയപ്പോള്‍ 369ലേക്കാണ് വീണത്. പുതിയ റേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ കുതിപ്പ് നടത്തിയത് 310 പോയിന്റോടെ മഴവില്‍ മനോരമയും 268 പോയിന്റുമായി ഫ്‌ളവേഴ്‌സ് ടിവിയുമാണ്. ഏഴാം ആഴ്ചയില്‍ ഈ ചാനലുകളുടെ റേറ്റിങ്ങ് യഥാക്രമം 216, 190മായിരുന്നു. സൂര്യ ടിവി 34 പോയിന്റുകള്‍ ഉയര്‍ത്തി 205ല്‍ എത്തിയിട്ടുണ്ട്്.

ഏഴാം ആഴ്ചയില്‍ 127 പോയിന്റ് മാത്രം ഉണ്ടായിരുന്ന കൈരളി എട്ടാം ആഴ്ചയില്‍ നില മെച്ചപ്പെടുത്തി 160ലേക്ക് എത്തിയിട്ടുണ്ട്. പുതിയ റേറ്റിങ്ങില്‍ സീ കേരളമാണ് ഏറ്റവും പിന്നില്‍. 109 പോയിന്റുകള്‍ നേടാനെ ചാനലിന് കഴിഞ്ഞിട്ടുള്ളൂ. കേബിളുകളില്‍ നിന്നും നീക്കിയതോടെ സീരിയ പ്രേക്ഷകര്‍ കുറഞ്ഞതാണ് ഏഷ്യാനെറ്റിനും സീ കേരളത്തിനും തിരിച്ചടിയായത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം