ആര്‍ക്കും തടുക്കാനാവില്ല; ചാനല്‍ റേറ്റിംഗില്‍ ബഹുദൂരം മുന്നില്‍ ഏഷ്യാനെറ്റ്; മനോരമയും കൈരളിയും പിന്നിലേക്ക് വീണു; മിനി സ്‌ക്രീനിലും തരംഗം സൃഷ്ടിച്ച് കാന്താര

ചാനല്‍ റേറ്റിംഗിലെ കുത്തക നിലനിര്‍ത്തി ഏഷ്യാനെറ്റ്. പതിനാലാം ആഴ്ചയിലെ ജിആര്‍പി റേറ്റിംഗ് പുറത്തുവന്നപ്പോള്‍ മറ്റു ചാനലുകളെ അപേക്ഷിച്ച് മൂന്നിരട്ടി കുതിപ്പാണ് ഏഷ്യാനെറ്റ് നടത്തിയിരിക്കുന്നത്. പുതിയ റേറ്റിംഗ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റിന് 691 പോയിന്റുകളാണ് ഉള്ളത്.

സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ വരുന്ന ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളും സീ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളും റേറ്റിംഗ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആഴ്ചത്തെ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തുള്ളത് ഫ്‌ളവേഴ്‌സാണ്. 233 പോയിന്റുകളാണ് റേറ്റിംഗില്‍ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് നിന്നിരുന്ന മനോരമയെ പിന്നിലാക്കിയാണ് ഫ്‌ളവേഴ്‌സിന്റെ കുതിപ്പ്. മനോരമയ്ക്ക് 227 പോയിന്റേ നേടാന്‍ സാധിച്ചുള്ളൂ.

213 പോയിന്റുമായ നാലം സ്ഥാനത്ത് സീകേരളമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് സൂര്യ ടിവിയാണ്. 206 പോയിന്റാണ് സൂര്യയ്ക്ക് ഉള്ളത്. ഇത്തവണ ഏറ്റവും പിന്നിലേക്ക് വീണത് കൈരളി ടിവിയാണ്. കൈരളിക്ക് 164 പോയിന്റുകള്‍ നേടാനെ സാധിച്ചുള്ളൂ. ഏഷ്യാനെറ്റ് മൂവിസും റേറ്റിംഗില്‍ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 124 പോയിന്റാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

സൂര്യ മൂവീസ് – 105 പോയിന്റും കൊച്ചു ടീവി – 61, കൈരളി വീ – 60, അമൃത ടീവി – 51, ഏഷ്യാനെറ്റ് എച്ച്ഡി- 51, ഏഷ്യാനെറ്റ് പ്ലസ് – 43 പോയിന്റും റേറ്റിംഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ചാനലുകളില്‍ എത്തിയ സിനിമകളില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് കന്നഡ സിനിമയായ കാന്താരയാണ്.

മികച്ച റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങള്‍..
കാന്താരാ – 5.24
ജാക്ക് & ഡാനിയേല്‍ – 2.04
മിരുതന്‍ – 1.77
നന്‍പന്‍ – 1.75
ആനന്ദം പരമാനന്ദം – 1.72
ബാഹുബലി – 1.66
പുഷ്പ – 1.54
ഇവന്‍ മര്യാദരാമന്‍ – 1.51
മിന്നല്‍ മുരളി – 1.49
സിതാരാമം – 1.39
മിസ്റ്റര്‍ & മിസ്സിസ് രാമചാരി – 1.39
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ – 1.39
THE BOOK OF MYTHICAL BEASTS – 1.32
ആക്ഷന്‍ – 1.26
സൂപ്പര്‍ ശരണ്യ – 1.21
നാടുവഴികള്‍ – 1.20
പടവെട്ട് – 1.19
അണ്ണാത്തെ – 1.19
12th മാന്‍ – 1.16
രാക്ഷസി – 1.16
പാല്‍തു ജാന്‍വര്‍ – 1.14
ഫിദ – 1.14
ലക്ഷ്മി – 1.14
ജോമോന്റെ സുവിശേഷങ്ങള്‍ – 1.14
BIG OCTOPUS – 1.12
അഞ്ചാന്‍ – 1.06
ചോക്ലേറ്റ് – 1.05
പട്ടണത്തില്‍ സുന്ദരന്‍ – 1.05
മേലെപറമ്പില്‍ ആണ്‍വീട് – 1.03
സ്വാമി 2 – 1.02
കാവലന്‍ – 1.02
കാപ്പാന്‍ – 1.02

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍