ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ ഷൂട്ട് പൂര്‍ത്തിയായി, വിജയി ആ മൂന്ന് പേരില്‍ ഒരാള്‍

വളരെ ആകാംക്ഷയോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍് ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. 2021 ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാണ് ഷോ ആരംഭിച്ചതെങ്കിലും, 95ാ ദിവസം മത്സരം നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് ഷോ നിര്‍ത്തി വയ്ക്കുന്നത്. മത്സരം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഫിനാലെയ്ക്കായി തയ്യാറെടുക്കുകയാണ്. നിലവില്‍ ഫിനാലെ ഷൂട്ട് ചെന്നൈയില്‍ നടക്കുകയാണ്.

ഇപ്പോഴിതാ ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഷോയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും ബിഗ് ബോസ് അധികൃതര്‍ ഇതുവരെ ഫിനാലെയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ചുളള പുതിയ വിശേഷമാണ്. സീസണ്‍ 1 ല്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാകും മൂന്നാം ഭാഗത്തിന്റെ ഫിനാലെ നടക്കുക എന്നാണ് ഇപ്പേള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടാതെ ഉടന്‍ തന്നെ ഫിനാലെയുടെ പ്രെമൊ വീഡിയോ പുറത്ത് വരുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വ്‌ലോഗര്‍ രേവതിയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇതു സംബന്ധമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

നിലവില്‍ 8 പേരാണ് ബിഗ് ബോസ് ഫൈനലില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരില്‍ ടോപ്പ് 5 മത്സരാര്‍ഥികളെ ആയിരിക്കും ആദ്യം കണ്ടെത്തുക. അതില്‍ നിന്ന് ടോപ്പ് 3യെ കണ്ടെത്തും. ഇവരില്‍ നിന്നാകും സീസണ്‍ 3യുടെ വിജയിയെ കണ്ടെത്തുക. സീസണ്‍ ഒന്നിലെ പോലെ തന്നെയാകും മൂന്നാം സീസണിലും ഫിനാലെ എവിക്ഷന്‍ നടക്കുന്നത്. ആദ്യ സീസണില്‍ 5 പേരില്‍ നിന്നാണ് വിജയിയെ കണ്ടെത്തിയത്. സാബു മോന്‍ ആയിരുന്നു ഒന്നിലെ വിജയി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ