ആര്യ മികച്ച നടി, നടനായി പ്രദീപ്, വ്യക്തിത്വമില്ലാത്തത് ഇവര്‍ക്ക്; ബിഗ് ബോസ് അവാര്‍ഡ് 2020 ഇങ്ങനെ...

രസകരമായ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്. സീസണ്‍ 2വിലെ കഴിഞ്ഞ എപ്പിസോഡിലാണ് മത്സരാര്‍ഥികളുടെ ഇമേജിന് അനുസരിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ജെ രഘു ആയിരുന്നു ബിഗ് ബോസ് അവാര്‍ഡ് നിശയുടെ അവതാരകന്‍.

സുമുഖനും സുന്ദരനും ചുറുചുറുക്കുള്ളവനും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവനും ഏതൊരു കാര്യത്തിനും സ്വന്തമായി അഭിപ്രായമുള്ളവനും തുടങ്ങിയവയായിരുന്നു ഹീറോയെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍. പ്രദീപിനായിരുന്നു ഹീറോയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ആര്യ മികച്ച നടിയായി. ലാവണ്യവതിയും സാമര്‍ത്ഥ്യക്കാരിയും എല്ലാവരും ബഹുമാനിക്കുന്നവളും, സ്വന്തമായി നിലപാടുള്ളവളും താന്‍ എന്തുചെയ്താലും തെറ്റാകില്ലെന്ന് ബോധ്യമുള്ളവളും എന്നാല്‍ തന്റെ വിജയത്തിനായി ഒപ്പം നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളും എന്നായിരുന്നു ഹീറോയിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.

സ്വന്തമായി ഒന്നും ചെയ്യാത്ത വീട്ടില്‍ ഒരു പ്രഭാവവും ഉണ്ടാക്കാത്ത സ്വയം ശബ്ദമുയര്‍ത്താത്ത വ്യക്തിത്വമില്ലാത്ത വ്യക്തി. ജൂനിയര്‍ ആര്‍ടിസ്റ്റ് വിഭാഗത്തിലുള്ള അവാര്‍ഡിന്‍രെ മാനദണ്ഡം ഇതായിരുന്നു. ആദ്യം നല്‍കിയ പുരസ്‌കാരവും ഇതായിരുന്നു. വനിതകളില്‍ നിന്നും തെസ്‌നിഖാനും പുരുഷന്‍മാരില്‍ നിന്നും പരീക്കുട്ടിയും ആയിരുന്നു ഈ പുരസ്‌കാരം നേടിയത്.

ഡ്രാമ കിങ്ങിനും ഡ്രാമ ക്വീനിനമുള്ള പുരസ്‌കാരവും വീണ നായരും പരീക്കുട്ടിയും സ്വന്തമാക്കി. സപ്പോര്‍ട്ടിങ് ക്യാരക്ടറായെത്തിയത് തെസ്‌നി ഖാനായിരുന്നു. വീട്ടില്‍ ഇതുവരെ ശബ്ദമുയര്‍ത്താത്ത ശാന്തസ്വഭാവത്തിന് ഉടമയായ ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന എന്നാല്‍ ഏത് നിമിഷവും വീടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ളതുമായ വ്യക്തി എന്ന അപ്കമിങ് സ്റ്റാറിലെ പുരസ്‌കാരം രേഷ്മയും സുജോയും നേടി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ