ബിഗ് ബോസ് മലയാളം സീസണ്‍ 3 വരുന്നു; രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ വരെ, പേരുകള്‍ ഉയര്‍ത്തി ആരാധകര്‍

ബിഗ് ബോസ് സീസണ്‍ 3 എത്തുന്നുവെന്ന് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണ്‍ അവസാനിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മൂന്നാമത്തെ സീസണ്‍ എത്തുന്നുവെന്ന വാര്‍ത്ത വരുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്.

ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു. നിലവില്‍ സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്.

രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂരിന്റെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആരാധകരും ചില പേരുകള്‍ ഉയര്‍ത്തുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍ തുടങ്ങി നിരവധി പേരുകളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബു മോന്‍ ആയിരുന്നു വിന്നര്‍. ഹിന്ദിയില്‍ ആദ്യം ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി, കന്നഡ എന്നീ ഭാഷകളില്‍ നടക്കുന്നുണ്ട്. ഹിന്ദിയില്‍ 14ാമത്തെ സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. സല്‍മാന്‍ ഖാന്‍ ആണ് അവതാരകന്‍.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍