ചെളിയില്‍ കുളിച്ച് കൃഷി ചെയ്തു, പിന്നാലെ വീട് വൃത്തിയാക്കുന്ന ചിത്രവുമായി സല്‍മാന്‍; ചര്‍ച്ചയായി ബിഗ് ബോസ് പ്രൊമോ വീഡിയോ, വിമര്‍ശനം

ദേഹത്ത് മുഴുവന്‍ ചെളി പുരണ്ട ചിത്രം പങ്കുവെച്ച് കര്‍ഷകര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന് കുറിച്ച സല്‍മാന്‍ ഖാനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ ട്രാക്ടറുമായി കൃഷി സ്ഥലം ഉഴുതുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. പന്‍വാല്‍ ഫാം ഹൗസില്‍ വച്ച് ചിത്രീകരിച്ച ഈ വീഡിയോകളെല്ലാം ബിഗ് ബോസ് 14-ന്റെ പ്രൊമോ ഷൂട്ട് ആയിരുന്നു.

സെപ്റ്റംബറില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്കായി കൃഷി ചെയ്യുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതുമായ മൂന്ന് പ്രൊമോ വീഡിയോകള്‍ ഇതിനകം താരം തയ്യാറാക്കി. ആദ്യ പ്രൊമോ ചാനല്‍ റിലീസ് ചെയ്തു. നിലം തുടയ്ക്കുന്ന സല്‍മാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത് അടുത്ത പ്രൊമോയിലുള്ള രംഗമാണ്.

സല്‍മാന്റെ ഫാന്‍ പേജുകളിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ബിഗ് ബോസ് 14ന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. “ബിഗ് ബോസ് 14 ഹോഗാ റോക്കിംഗ്” എന്ന ടാഗ് ലൈനോടെയാണ് ഇത്തവണ ഷോ എത്തുന്നത്. എന്നാല്‍ ഈ ഷോ ബോയ്‌കോട്ട് ചെയ്യണം, ആരും ഇത് കാണില്ല എന്നിങ്ങനെ വിമര്‍ശനങ്ങളാണ് പ്രൊമോയ്ക്ക് ലഭിക്കുന്നത്.

https://www.instagram.com/p/CDomuvlgt7I/?utm_source=ig_embed

ബിഗ് ബോസിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരം സല്‍മാന്‍ ഖാന്റെ ഡിസൈനര്‍ ആഷ്‌ലി റെബെല്ലോയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27-ന് ബിഗ് ബോസ് പ്രദര്‍ശനം ആരംഭിക്കാനാണ് സാദ്ധ്യത. സെപ്റ്റംബര്‍ 25- ഓടെയാകും ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്യുക. നിയ ശര്‍മ്മ, അധ്യായന്‍ സുമന്‍, സുരഭി ജ്യോതി, ജാസ്മിന്‍ ഭാസിന്‍ തുടങ്ങിയ ടിവി താരങ്ങളും ബിഗ് ബോസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.instagram.com/p/CDyU9moncma/

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം