ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ഹിന്ദി ബിഗ് ബോസ് 18 സീസണില്‍ എത്തിയ ‘വിചിത്ര’ മത്സരാര്‍ത്ഥി പുറത്ത്. ഗദ്‌രാജ് എന്ന കഴുതയായിരുന്നു ഇത്തവണത്തെ സീസണില്‍ 19-ാം മത്സരാര്‍ത്ഥി ആയി എത്തിയത്. ഒരു സാമൂഹിക പരീക്ഷണമെന്ന രീതിയിലാണ് ഷോയുടെ നിര്‍മ്മാതാക്കള്‍ ഗദ്രാജിനെ ഷോയില്‍ പങ്കെടുപ്പിച്ചത്.

ഇതിന് പിന്നാലെ മൃഗക്ഷേമ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് കഴുതയെ മോചിപ്പിച്ചത്. പെറ്റ സംഘടന (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) ഷോയുടെ നിര്‍മ്മാതാക്കളെ വിളിച്ച് വിനോദ ആവശ്യങ്ങള്‍ക്കായി ഒരു മൃഗത്തെ ഉപയോഗിക്കുന്നത് അനുചിതവും ദോഷകരവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന് സംഘടന കത്ത് എഴുതുകയും ചെയ്തിരുന്നു. മറ്റൊരു സംഘടനയായ പിഎഫ്എയും (പീപ്പിള്‍ ഫോര്‍ അനിമല്‍സ്) കഴുതയെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിച്ചതിനെ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗദ്രാജിനെ ഷോയില്‍ നിന്നു മോചിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ഇതോടെ ഈ സീസണില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ മത്സരാര്‍ത്ഥിയായി ഗദ്രാജ് മാറി. മത്സരാര്‍ത്ഥിയായ ഗുണരത്നയുടെ വളര്‍ത്തുമൃഗമാണ് ഗദ്‌രാജ്. മത്സരാര്‍ത്ഥിയായ ഗുണരത്ന സദാവര്‍തെയോട് കഴുതയെ പെറ്റ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാനും മറ്റ് കഴുതകള്‍ക്കൊപ്പം ഒരു സങ്കേതത്തില്‍ പുനരധിവസിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

Latest Stories

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്