അള്ളാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ വിശ്രമം ലഭിക്കില്ല, അതിനാല്‍ അഭിനയം വിട്ട് ഹിജാബ് ധരിക്കുന്നു: മുന്‍ ബിഗ് ബോസ് താരം

അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്.

കരിയര്‍ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. ബിഗ് ബോസ് സീസണ്‍ 11ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജബി. ബിഗ് മത്സരാര്‍ത്ഥിയായിരുന്നു സന ഖാനും.

2020ല്‍ ആണ് സന ഖാന്‍ സിനിമ മേഖല വിടുന്നത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനാഗ്രഹിക്കരുന്നെന്ന് പറഞ്ഞ് സന മറിയം ഇപ്പോള്‍ ഹിജാബ് ധരിച്ച് മതാചാരങ്ങള്‍ അനുരിച്ചാണ് ജീവിക്കുന്നത്.

”അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യര്‍ക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല. മനുഷ്യരെ എത്ര പ്രസാദിപ്പിക്കാന്‍ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകള്‍ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അള്ളാഹുവിനെ അനുനയിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നല്ലത്.”

”സനാ ഖാന്‍ എന്ന സഹോദരിയെ ഞാന്‍ ഒരു വര്‍ഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് അവരുടെ വാക്കുകള്‍ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വീഡിയോകളും മതപരമായ പരിപാടികളും കാണുന്നത് എന്നെ ഉണര്‍ത്തി” എന്നാണ് മെഹജബി സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ