'അന്ന് കഴിവില്ലാതെ പോയതിനാല്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞ നവ്യ ചേച്ചിയുണ്ട്, ഇടയ്ക്ക് ആ വീഡിയോ എടുത്ത് കാണുക'; വിമര്‍ശിച്ച് ദയ അശ്വതി

സ്റ്റാര്‍ മാജിക്കില്‍ സന്തോഷ് പണ്ഡിറ്റിനെ അമപമാനിച്ച നവ്യ നായരോട് പഴയ കാലത്തെ വീഡിയോ ഇടയ്ക്ക് എടുത്തു നോക്കുന്നത് നല്ലതാണെന്ന് ബിഗ് ബോസ് സീസണ്‍ 2 താരം ദയ അശ്വതി. താരം പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ ശ്രദ്ധ നേടുന്നത്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരയുന്നതിനെ ഓര്‍മ്മിപ്പിച്ചാണ് ദയയുടെ വീഡിയോ.

”സ്റ്റാര്‍ മാജിക്ക് കണ്ടു…..സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ കുറ്റങ്ങളേയും കുറവുകളേയും പറഞ്ഞ് കളിയാക്കുന്നതും ഞാന്‍ കണ്ടു. അതില്‍ നവ്യ ചേച്ചിക്ക് എന്റെ ചെറിയ മറുപടി… സ്റ്റാര്‍ മാജിക് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞൊരു നവ്യ ചേച്ചിയുണ്ട്.”

”മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്ന് ഇടയ്ക്ക് എടുത്ത് കാണുക. ഇപ്പോഴും ആ വീഡിയോ യൂട്യൂബില്‍ കിടപ്പുണ്ട്, എനിക്ക് കഴിവില്ലാതെ പോയത് കൊണ്ടാണ് അന്ന് വിജയിക്കാത്തത് എന്ന് ഓര്‍ക്കുക. അദ്ദേഹം സിനിമയില്‍ വലിയ ആളൊന്നുമല്ല എന്നാല്‍ ജീവിതത്തില്‍ ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യുന്ന ഒരാളാണ്”

”വിവാഹത്തിന് ഒരുപാട് സ്വര്‍ണ്ണമുണ്ടായിരുന്നു. അതിലെ ഒരു ഗ്രാമെടുത്ത് മറ്റുള്ളവര്‍ക്ക് ഒരുനേരത്തെ ആഹാരം മേടിച്ച് കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. അദ്ദേഹം സിനിമയില്‍ വലിയ ആളൊന്നുമായിട്ടില്ല ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്ന വല്യ ഒരാളാണ് എന്റെ മനസിലും ജനങ്ങളുടെ മനസിലും” എന്നാണ് ദയ അശ്വതി വീഡിയോയില്‍ പറയുന്നത്

അതേസമയം, സന്തോഷ് പണ്ഡിറ്റ് നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിയെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ സ്റ്റാര്‍ മാജിക്കില്‍ നടന്നത് തന്റെ കരിയര്‍ തകര്‍ക്കാനുള്ള ശ്രമം ആയിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു