ഗോപി സുന്ദറിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഹനാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദവസങ്ങള്‍ക്കകം തന്നെ പുറത്ത് വന്നിരുന്നു.
തന്റെ സ്പനങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒപ്പം നിന്ന വ്യക്തി എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് ഹനാന്‍ പറയുന്നത്. താന്‍ എഴുതിയ പാട്ട് സംഗീതം നല്‍കി പൂര്‍ത്തിയാക്കാന്‍ ഗോപി സുന്ദര്‍ സഹായിച്ചതിനെ കുറിച്ചാണ് ഹനാന്റെ പോസ്റ്റ്.
ഹനാന്റെ കുറിപ്പ്:
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാന്‍ ഈണം നല്‍കി എഴുതിയ ഒരു കവിത ലോകം കേള്‍ക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങള്‍ക്ക് പുറകെ അത് നടത്താന്‍ കൂടെ നിന്ന ആളാണ് ചേട്ടന്‍. ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതില്‍ Mixing & orchestration വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.
ഈ പാട്ട് റെക്കോര്‍ഡ് ചെയ്തതും മിക്‌സിംഗ് വര്‍ക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വര്‍ക് ചെയ്യാം എന്ന് ഗോപി ചേട്ടന്‍ സമ്മതിച്ചത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ലവ് യൂ സോ മച്ച്.
View this post on InstagramRead more