ബിക്കിനിയിട്ട് പൂളില്‍ ഇറങ്ങിയാല്‍ എന്താ? ആളുകള്‍ കാണുന്നുണ്ടെങ്കില്‍ കണ്ടോട്ടെ; പ്രതികരിച്ച് ലച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ ശ്രദ്ധ നേടിയ താരമാണ് ഐശ്യര്വ സുരേഷ് എന്ന ലച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്നും പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ ലച്ചു ഏറെ ശ്രദ്ധ നേടിയത് ബിഗ് ബോസ് ഹൗസില്‍ ബിക്കിനിയിട്ട് പൂളില്‍ ഇറങ്ങിയ വീഡിയോ പുറത്തു വന്നതോടെയാണ്.

ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ലച്ചു ഇപ്പോള്‍. ”ഞാന്‍ അവിടെ ചെന്നിട്ട് മാക്‌സിമം എന്‍ജോയ് ചെയ്തിട്ടുണ്ട്. പൂളില്‍ ആണെങ്കിലും മൂന്നാല് വട്ടം ഞാന്‍ ഇറങ്ങിയിട്ടുണ്ട്. പൂളാണ് വൈറലായത്. ഞാന്‍ അതിനെ വലിയ കാര്യമായിട്ട് കാണുന്നില്ല.”

”ദീപിക പദുക്കോണ്‍ ബിക്കിനിയിട്ട് നടക്കുമ്പോള്‍ ആരും ഒന്നും പറയുന്നില്ല. അതൊക്കെ വലിയ കാര്യമല്ല. പിന്നെ എനിക്കെന്താ അങ്ങനെ ആയാല്‍. അത് എന്റെ ചോയ്‌സ് അല്ലേ. പൂളില്‍ ഇറങ്ങുമ്പോള്‍ സ്യൂട്ടും കോട്ടും ഒന്നും ഇട്ടിട്ട് ഇറങ്ങാന്‍ പറ്റില്ലല്ലോ. ഞാന്‍ ഓഡിയന്‍സ് എന്ത് ചിന്തിക്കും എന്ന് ആലോചിച്ചിട്ടല്ല ജീവിക്കുന്നത്.”

”എന്റെ മനസില്‍ എന്താണോ തോന്നുന്നത് അത് ചെയ്യും. പൂളില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍ അത് ചെയ്യും. ഇത്രയും ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ അത് കണ്ടോട്ടെ, അതിനിപ്പം എന്താ? പൂളില്‍ കുറച്ച് പേര്‍ ഇറങ്ങി, അവര്‍ ആസ്വദിച്ചു, അത്രയേയുള്ളൂ” എന്നാണ് ലച്ചു ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ബിഗ് ബോസില്‍ നിന്നും തന്റെ പങ്കാളിക്കൊപ്പമായിരുന്നു ലച്ചു കൊച്ചിയിലേക്ക് എത്തിയത്. മാധ്യമങ്ങളെ തന്റെ പങ്കാളിയെ ലച്ചു തന്നെ പരിചയപ്പെടുത്തുകയും ചെയ്തു. മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണ് എന്നാണ് ലച്ചു വ്യക്തമാക്കിയത്.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ