'എന്റെ ഡ്രസിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ ആ കുട്ടി തന്നെ ആണോ ഈ കുട്ടി'; ദില്‍ഷയ്ക്ക് എതിരെ നിമിഷ

ബിഗ് ബോസ് സീസണ്‍ 4ല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് നിമിഷ. ബിഗ് ബോസ് വിന്നറായ ദില്‍ഷയും ഇത്തരത്തില്‍ പലപ്പോഴായി നിമിഷയെ വിമര്‍ശിച്ചിട്ടുണ്ട്. ദില്‍ഷയുടെ ഡാന്‍സ് വീഡിയോക്ക് നിമിഷ നല്‍കിയ കമന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

”എന്റെ ഡ്രസ്സിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി” എന്നായിരുന്നു ദില്‍ഷയുടെ വീഡിയോയ്ക്ക് നിമിഷ നല്‍കിയിരിക്കുന്നത് കമന്റ്. ഇതിന് ദില്‍ഷ മറുപടിയായും എത്തി. ”ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത്?” എന്നായിരുന്നു ദില്‍ഷയുടെ മറുപടി.

”ആരെങ്കിലും അവള്‍ക്ക് ആ വീഡിയോ അയച്ചു കൊടുക്കൂ, ഓര്‍മ്മ ഉണരട്ടെ” എന്ന് നിമിഷ ഇതിന് മറുപടി നല്‍കി. പിന്നാലെ ഈ വീഡിയോയും കമന്റും ”ലേ ദിലു, എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്ക് ഒന്നും ഓര്‍മ്മയില്ല” എന്ന കുറിപ്പോടെ തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ.

പുറത്ത് വന്ന ശേഷം അതൊരു ഗെയിമായിരുന്നുവെന്നും തന്റെ സ്ട്രാറ്റജിയായിരുന്നുവെന്നും പറഞ്ഞിരുന്നുവെങ്കില്‍ താന്‍ സ്വീകരിച്ചേനെ. പക്ഷെ ഇന്നു വരെ തന്നെ കുറിച്ചുള്ള അവളുടെ കമന്റിനെ കുറിച്ച് തനിക്കൊരു മെസേജ് പോലും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നോട് ഗെയിമാണെന്നും പറഞ്ഞ് വരരുത്.

വെറും ഗെയിം ആയിരുന്നുവെങ്കില്‍ പുറത്ത് വന്ന ശേഷം ക്ലിയര്‍ ചെയ്യണമായിരുന്നു. പിന്നെ ജയിക്കാന്‍ എന്ത് ചെറ്റത്തരവും കാണിക്കാം എന്നാണെങ്കില്‍ ആ സ്‌കൂളിലല്ല താന്‍ പഠിച്ചത്. താന്‍ അവളെ തുറന്ന് കാണിച്ചത് ഷോ കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഓര്‍മ്മ നഷ്ടപ്പെട്ട ആ രോഗിയെ ആരെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തൂ.

അവള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് തന്നെ അലട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. അവളുടെ വ്യക്തിപരമായ തീരുമാനമാണ്. താനത് ആദ്യ ദിവസം മുതല്‍ പറയുന്നതാണ്. പക്ഷെ ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയാണ് നീ. അത് അംഗീകരിക്കാനാകില്ല.

ഒരു ഗെയിം ജയിക്കാന്‍ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍ ഒന്നും എന്നെ്ക്കൊണ്ട് പറ്റില്ല. താന്‍ ഷോയില്‍ നിന്നും പോന്നപ്പോള്‍ പ്രശ്നങ്ങളൊക്കെ അവിടെ ഉപേക്ഷിച്ച് പോന്നതാണ്. ഒരു അഭിമുഖങ്ങളിലും ഷോയിലുള്ള ആരെയെങ്കിലും കുറിച്ച് താന്‍ മോശമായി സംസാരിക്കുന്നത് കാണാനാകില്ല.

പക്ഷെ താന്‍ ഷോയില്‍ നിന്നും പോന്നതിന് ശേഷവും ആ വീട്ടിലുണ്ടായിരുന്നവര്‍ക്ക് തന്നെ കുറിച്ച് മോശമായി സംസാരിക്കാന്‍, പ്രത്യേകിച്ചും തന്റെ വസ്ത്രധാരണത്തെ കുറിച്ച്, ധൈര്യമുണ്ടെങ്കില്‍ താന്‍ മിണ്ടാതിരിക്കില്ല. ഒരു ഡസണ്‍ സന്തോഷ് ബ്രഹ്‌മി വാങ്ങി കൊടുത്തു അയച്ചാലോ ഗയ്സ്, ഓര്‍മ്മ ഒക്കെ തിരിച്ചുവരട്ടെ എന്നും നിമിഷ പറയുന്നുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്