16 വയസിലെ എന്റെ വിവാഹം, ആദ്യ ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കുന്നു, എന്റെ കണ്ണീര്‍ കണ്ട് രസിച്ചവര്‍ക്ക് മറുപടി: മുന്‍ ബിഗ് ബോസ് താരം ദയ അച്ചു

ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധേയായ താരമാണ് ദയ അശ്വതി. ഷോയില്‍ നടത്തിയ ദയയുടെ പല വെളിപ്പെടുത്തലുകളും ചര്‍ച്ചയായിരുന്നു. അതിലൊന്ന് പതിനാറാമത്തെ വയില്‍ വിവാഹിതയായതിനെ കുറിച്ചായിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിയുകയും ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു.

ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ ആ ബന്ധം ഉപേക്ഷിച്ചതാണെന്നും ദയ സൂചിപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ആദ്യ ഭര്‍ത്താവും താനും ഒരുമിക്കാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് ദയ അച്ചു പങ്കുവെച്ചിരിക്കുന്നത്. ഫെസ്ബുക്കിലൂടെ തന്റെ വിവാഹച്ചിത്രം പങ്കുവച്ചാണ് വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് ദയ വ്യക്തമാക്കിയത്.

”16 വയസിലെ എന്റെ വിവാഹം. വീണ്ടും ഒന്നിക്കുന്നു. പ്രാര്‍ത്ഥനയുണ്ടാവണം. കാലം എത്ര കഴിഞ്ഞാലും സ്‌നേഹം സത്യമാണെങ്കില്‍ ഞങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല…. എന്നെ കുറ്റപ്പെടുത്തിയവര്‍ക്കും ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയര്‍ക്കും എന്റെ കണ്ണീര്‍ കണ്ട് രസിച്ചവര്‍ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല.”

”ദൈവം സത്യമാണ്, എന്റെ ജീവിതം തല്ലിതകര്‍ക്കാന്‍ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ടം….. ദൈവം വലിയവനാണ് എന്നാണ് ദയ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നല്ല തീരുമാനം ചേച്ചി സന്തോഷമായി മക്കള്‍ക്കൊപ്പം ജീവിക്കൂ എന്ന് പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്.

നല്ലൊരു ജീവിതം ആശംസിക്കുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ദയയുടെ പോസ്റ്റിന് ലഭിക്കുന്നത്. അതേസമയം ആദ്യ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് അതിലൊരു കുട്ടിയും ഉണ്ടെന്ന് ദയ പറഞ്ഞല്ലോ. അപ്പോള്‍ അവര്‍ എവിടെ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. 22-ാമത്തെ വയസ് മുതല്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ദയ അടുത്തിടെ രണ്ടാമതും വിവാഹിതയായത്.

ഉണ്ണി എന്ന് പരിചയപ്പെടുത്തി കൊണ്ട് താലി ചാര്‍ത്തി ഒരാളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വൈകാതെ അദ്ദേഹം തന്നെ വഞ്ചിച്ചെന്നും ഇനി ആ ബന്ധം ഇല്ലെന്നും ദയ വെളിപ്പെടുത്തി. അങ്ങനെ അടുത്തിടെയും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് പുതിയ വിശേഷവുമായി താരം എത്തിയിരിക്കുന്നത്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു