ഒമര്‍ ലുലു മുതല്‍ ദിയ കൃഷ്ണ വരെ; ബിഗ് ബോസ് പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഇടം നേടി താരങ്ങള്‍, അഞ്ചാം സീസണ്‍ വരുന്നു

മോഹന്‍ലാല്‍ അവതാരനാകുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അഞ്ചാം സീസണിന്റെ ലോഗോ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ഗോള്‍ഡന്‍ ലുക്കിലാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ആരൊക്കെയാണ് ഇത്തവണ ഷോയില്‍ എത്തുക എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ബിഗ് ബോസ് പ്രഡിക്ഷന്‍ ലിസ്റ്റും സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. ടെലിവിഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ശ്രദ്ധേയരായ ചില താരങ്ങളുടെ പേര് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്റെ പേരാണ് ലിസ്റ്റില്‍ ആദ്യമായി എത്തിയിരിക്കുന്നത്.

സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നിന്ന ജിഷിന്‍ നടി വരദയെയാണ് വിവാഹം കഴിച്ചത്. ഇരുവരും വിവാഹമോചിതരായെന്നും വേര്‍പിരിഞ്ഞെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടന്‍.

സംവിധായകന്‍ അഖില്‍ മാരാര്‍ ആണ് രണ്ടാമതായി പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഉള്ളത്. സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കുന്നു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയ സംവിധായകന്റെ പോസ്റ്റ് വൈറലായിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍, യൂട്യൂബര്‍ ചെകുത്താന്‍ എന്നിവരുമായി ചില വിവാദങ്ങളൊക്കെയായി വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സംവിധായകന്‍.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും ബിഗ് ബോസില്‍ എത്തുമെന്ന അഭ്യൂഹമുണ്ട്. പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തി സംവിധായകന്‍ ഒമര്‍ ലുലു ആണ്. മുന്‍ സീസണുകളിലും സംവിധായകന്‍ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. യൂട്യൂബര്‍ സായി കൃഷ്ണ, നടി പാര്‍വതി നമ്പ്യാര്‍, പാല സജി എന്നിവരാണ് പ്രഡിക്ഷന്‍ ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍.

Latest Stories

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി