നോബി മാര്‍ക്കോസ് മുതല്‍ ഭാഗ്യലക്ഷ്മി വരെ; ബിഗ് ബോസിലെ പ്രശസ്തരും പുതുമുഖങ്ങളും

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് മുഴുവനും പരിചിതരായ ചിലരും കുറച്ച് പുതുമുഖങ്ങളുമാണ് ഈ സീസണിലെ 14 മത്സരാര്‍ത്ഥികള്‍. ഇന്നലെ ആയിരുന്നു സീസണിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ്. ഇനി നൂറ് ദിവസം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന മത്സരാര്‍ത്ഥികള്‍ ഇവരൊക്കെയാണ്.

നോബി മാര്‍ക്കോസ്:

Noby Marcose

ബിഗ് ബോസ് സീസണ്‍ 3-യിലെ ആദ്യത്തെ മത്സരാര്‍ത്ഥിയായി മോഹന്‍ലാല്‍ ക്ഷണിച്ച താരമാണ് നോബി മാര്‍ക്കോസ്. നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമാണ് നോബി. ഇതിഹാസ, ലൈഫ് ഓഫ് ജോസൂട്ടി, പുലിമുരുഗന്‍, ഗപ്പി, ആട് 2 തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഡിംപിള്‍ ബാല്‍:

Dimple Bhal

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയ ഡിംപിള്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുകയാണ്. മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛന്‍. അമ്മ കട്ടപ്പന സ്വദേശിയാണ്.

ആര്‍ജെ കിടിലം ഫിറോസ്:

ബിഗ് ബോസിലെ മൂന്നാമത്തെ മത്സരാര്‍ത്ഥിയായാണ് ആര്‍ജെ കിടിലം ഫിറോസ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കിടിലം ഫിറോസ് എന്ന ഫിറോസ്ഖാന്‍ അബ്ദുല്‍ അസീസ്. 105 മണിക്കൂര്‍ തുടര്‍ച്ചയായി ആര്‍ജെയായി നിന്ന് ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്.

മണിക്കുട്ടന്‍:

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച താരമാണ് മണിക്കുട്ടന്‍. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ 2005ല്‍ ആണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. മായാവി, ഛോട്ടാ മുബൈ, ട്വന്റി 20, പാവാട, ഒപ്പം, മാസ്റ്റര്‍പീസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

മജീസിയ ഭാനു:

പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനും മോഡലും ഡോക്ടറുമാണ് മജീസിയ ഭാനു. വടകര സ്വദേശിയാണ് മജീസിയ. 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സൂര്യ ജെ. മേനോന്‍:

കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളാണ് സൂര്യ ജെ. മേനോന്‍. മോഹന്‍ലാലിനൊപ്പം കാണ്ഡഹാര്‍ സിനിമയിലും മറ്റ് ഏതാനും സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായിയുടെ കണ്ണുകളുമായി സാമ്യമുണ്ടെന്ന പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി കൂടിയാണ്.

ലക്ഷ്മി ജയന്‍:

പാട്ടുകാരിയും വയലിനിസ്റ്റുമായ എ.ലക്ഷ്മി ജയനാണ് ബിഗ് ബോസിലെ ഏഴാമത്തെ മത്സരാര്‍ത്ഥി. ആണ്‍ ശബ്ദത്തില്‍ പാടാനുള്ള കഴിവും ലക്ഷ്മിക്കുണ്ട്.

സായ് വിഷ്ണു:

ഡിജെയും മോഡലുമാണ് സായ് വിഷ്ണു. നടനാവണം ഓസ്‌കര്‍ നേടണം, കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടണം എന്നിങ്ങനെയാണ് സായ്‌യുടെ ആഗ്രഹങ്ങള്‍. ഏതാനും വെബ് സീരിസുകളുടെ ഭാഗമായിട്ടുണ്ട്.

അനൂപ് കൃഷ്ണന്‍:

സീതാകല്യാണം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് അനൂപ് കൃഷ്ണന്‍. കോണ്ടസ, സര്‍വോപരി പാലക്കാരന്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിങ്ങനെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അഡോണി ടി. ജോണ്‍:

Adoney T John

ബിഗ് ബോസിലെ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാള്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ അഡോണി നിലവില്‍ എറണാകുളം മഹാരാജാസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നു. യൂറോപ്പിലെ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തിലാണ് അഡോണി പിഎച്ച്ഡി ചെയ്യുന്നത്.

മുഹമ്മദ് റംസാന്‍:

ഡി ഫോര്‍ ഡാന്‍സ് ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് മുഹമ്മദ് റംസാന്‍. ബിഗ് ബോസ് സീസണ്‍ 3യിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ്.

ഋതു മന്ത്ര:

Rithu Manthra

മോഡലും ഗായികയുമാണ് ഋതു മന്ത്ര. മിസ് ഇന്ത്യ മത്സരാര്‍ത്ഥിയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയാണ്. ഫെബ്രുവരി 13ന് റലീസ് ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സന്ധ്യ മനോജ്:

Sandhya Manoj

യോഗ പരിശീലകയാണ് സന്ധ്യ മനോജ്. യോഗയും ക്ലാസിക്കല്‍ ഡാന്‍സും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്.

ഭാഗ്യലക്ഷ്മി:

Bhagyalakshmi

പ്രശസ്ത ഡബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി 4,000 ത്തിലേറെ സിനിമകളില്‍ ഡബ് ചെയ്തിട്ടുണ്ട്. ഏതാനും സിനിമകളിലും അഭിനയിച്ചു. എഴുത്തുകാരിയും ആക്ടിവിസ്റ്റും കൂടിയാണ് ഭാഗ്യലക്ഷ്മി.

Latest Stories

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

32 വര്‍ഷമായി കിടപ്പിലായ ഇക്ബാല്‍ മുട്ടാത്ത വാതിലുകളില്ല, ഒടുവില്‍ യൂസഫലി ദുരിത വാര്‍ത്തകണ്ടു; സഹായം പിന്നാലെ എത്തി

'അവാർഡുകളും അംഗീകാരങ്ങളുമല്ല എൻ്റെ ലക്ഷ്യം' ഖേൽരത്‌ന വിഷയത്തിൽ പ്രതികരിച്ച് മനു ഭേക്കർ

ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു; ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് ബിജെപി

എന്റെ മകന്‍ പോയി.. കുറച്ചു കാലത്തേക്ക് സിനിമ വിടുന്നു..; വളര്‍ത്തുനായയുടെ വിയോഗത്തില്‍ തൃഷ

തിയേറ്ററില്‍ 'ബറോസ് അവതാരം'; മൊത്തം ചിലവ് 43000!

32 വര്‍ഷമായി കമിഴ്ന്ന് കിടന്നൊരു ജീവിതം; ഇക്ബാലിന് സഹായഹസ്തവുമായി എംഎ യൂസഫലി

ആരിഫ് മുഹമ്മദ് ഖാന് നല്ല ബുദ്ധിയുണ്ടാകട്ടേയെന്ന് എകെ ബാലന്‍; 'ഇവിടെ കാണിച്ചത് പോലെ തന്നെ പ്രത്യേക കഴിവുകള്‍ ബിഹാറില്‍ കാണിക്കുമെന്ന് ആശിക്കുന്നു'

ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കാം; കേരളത്തിലെ തോറിയത്തെ ലക്ഷ്യമിട്ട് പദ്ധതി; സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് കേന്ദ്രം