ആ പതിനഞ്ച് പേര്‍ ഇവരാണോ? ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ്..

ബിഗ് ബോസ് സീസണ്‍ നാലിന് ആയുള്ള കാത്തിരിപ്പിലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. നാലാമത്തെ സീസണില്‍ എത്തുന്ന മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സാദ്ധ്യതാ ലിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മൂന്ന് സീസണുകളിലുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത് ഫിലിം, ടെലിവിഷന്‍ മേഖലകളില്‍ നിന്നാണ്. മോഡല്‍സ്, ടെലിവിഷന്‍ അവതാരക, പാട്ടുകാര്‍, സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍, ഇന്റര്‍നെറ്റ് സെലിബ്രിറ്റികള്‍, ആര്‍ജെ, ഡാന്‍സേഴ്സ്, സംവിധായകന്‍ എന്നിവരും ഷോയില്‍ എത്തി.

പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്ത ആളുകളും ബിഗ് ബോസില്‍ ഉണ്ടാവും. ഇത്തവണ സ്പോര്‍ട്സ് താരം, രാഷ്ട്രീയക്കാര്‍ എന്നിവരെയും പ്രതീക്ഷിക്കാമെന്ന് മല്ലു ടോക്‌സ് പറയുന്നു. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, ജിയ ഇറാനി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ പേരുകളാണ് ആദ്യം എത്തുന്നത്.

ടിക് ടോക് താരം അഖില്‍ സി.ജെ ഷോയില്‍ എത്താന്‍ ചാന്‍സ് ഉണ്ട്. നടന്‍ അനീഷ് രവി, നടി ലക്ഷ്മിപ്രിയ, കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി ഇവരുടെയൊക്കെ പേരുകള്‍ എല്ലാ വര്‍ഷവും കേള്‍ക്കുന്നുണ്ട്.

Read more

ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍, ചാന്‍സ് കുറവാണെങ്കിലും നടന്‍ റിയാസ് ഖാനും ഷോയില്‍ മത്സരാര്‍ത്ഥി ആയേക്കാം എന്നാണ് സാദ്ധ്യതാ ലിസ്റ്റില്‍ പറയുന്നത്.