ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

ബിഗ് ബോസ് മലയാളം ഷോയ്‌ക്കെതിരെ അഖില്‍ മാരാര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയ ലൈവിലെത്തി പറഞ്ഞ കാര്യങ്ങള്‍ വൈറലായതോടെ ഏതൊക്കെ സ്ത്രീ മത്സരാര്‍ത്ഥികളെ കുറിച്ചാണ് അഖില്‍ പറഞ്ഞത് എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടെ അഖിലിന്റെ ലൈവില്‍ കമന്റ് ചെയ്ത മുന്‍ ബിഗ് ബോസ് താരം സെറീനയെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. കൃത്യമായും വ്യക്തമായും പറഞ്ഞു എന്ന കമന്റാണ് സെറീന പങ്കുവച്ചത്.

ഇതോടെ അഖില്‍ പറഞ്ഞത് സെറീനയെ കുറിച്ചാണ് എന്ന അഭ്യൂഹങ്ങളും എത്തി. ഒരു ലൈവ് വീഡിയോയില്‍ സെറീന തനിക്കെതിരെ ഇങ്ങനെ അഭ്യൂഹം നടക്കുന്നുണ്ടെന്ന് പറഞ്ഞതായി അഖില്‍ പറയുന്നുമുണ്ട്. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെറീന ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സെറീനയുടെ പ്രതികരണം.

സെറീനയുടെ കുറിപ്പ്:

അഖിലേട്ടന്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ എനിക്ക് രണ്ട് ദിവസമായി ഒരുപാട് മെസേജുകളും കമന്റുകളുമാണ് വരുന്നത്. ഞാന്‍ ലൈവില്‍ ഒരു കമന്റ് ചെയ്‌തെന്ന് വച്ച് ഞാനാണ് ഇരയെന്ന് കരുതി നിങ്ങള്‍ ആശങ്കപ്പെടേണ്ട. ‘കൃത്യമായും വ്യക്തമായും പറഞ്ഞു’, എന്ന കമന്റ് ഒരു അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയാണ്. അഖിലേട്ടന്‍ അപ്‌ലോഡ് ചെയ്ത മൂന്ന് ലൈവ് വീഡിയോകളും കൊണ്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും തീര്‍ന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസ്താവനകള്‍ നിങ്ങള്‍ക്കെല്ലാം വ്യക്തമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ അഭിപ്രായത്തിന് നിങ്ങള്‍ പല വ്യാഖ്യാനങ്ങളും നല്‍കേണ്ടതില്ല.

ഇത് വ്യക്തമാക്കണമായിരുന്നു അതുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. മാത്രമല്ല ഞാനൊരു സ്ത്രീയാണ്, ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കും. അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി മനസിലാക്കുക, ബിഗ് ബോസ് സീസണ്‍ 5 മുതല്‍ ഞാന്‍ അതിനേക്കാളേറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷമായി അത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് എതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ദയവായി നിര്‍ത്തൂ. സത്യം പ്രകാശിക്കട്ടെ. ഞാന്‍ എപ്പോഴും പറയുന്നത് പോലെ ഈ പ്ലാറ്റ്‌ഫോമിനോടും നിങ്ങളോടും എന്നും ഞാന്‍ നന്ദിയുള്ളവള്‍ ആയിരിക്കും.

Latest Stories

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു