'ആറ് വര്‍ഷം ഞാന്‍ കാത്തിരുന്ന് കിട്ടിയ അവസരമായിരുന്നു.. ഞാന്‍ അങ്ങനെ കരഞ്ഞ് മെഴുകിയിട്ടില്ല..'; ബിബി ഹൗസിന് പുറത്തായ റോക്കിക്ക് വന്‍ വരവേല്‍പ്പ്

ബിഗ് ബോസില്‍ നിന്നും പുറത്തായ അസി റോക്കിക്ക് കേരളത്തില്‍ വന്‍വരവേല്‍പ്പ്. പുഷ്പഹാരവും കിരീടവും ധരിപ്പിച്ച് ജയ് വിളികളോടെയാണ് ആരാധകര്‍ റോക്കിയെ വരവേറ്റത്. സഹമത്സരാര്‍ത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും റോക്കിയെ പുറത്താക്കിയത്.

പരസ്പരം വീട്ടുകാരെ വിളിച്ചതിനാണ് സിജോയും റോക്കിയും തമ്മില്‍ വഴക്കായത്. സിജോ റോക്കിയുടെ താടിയില്‍ പിടിച്ചതോടെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് റോക്കി പറയുകയായിരുന്നു. റോക്കിയുടെ തോളത്ത് സിജോ കൈവച്ചതോടെ സിജോയുടെ മുഖത്തേക്ക് റോക്കി അടിക്കുകയായിരുന്നു. പിന്നാലെയാണ് ബിബി ഹൗസിലെ നിയമലംഘനത്തിന് റോക്കിയെ പുറത്താക്കിയത്.

കണ്‍ഫെഷനില്‍ റൂമില്‍ പൊട്ടിക്കരയുന്ന റോക്കിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ല എന്ന് റോക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ”അടിപൊളി ഗെയിമായിരുന്നു. പക്ഷെ ഞാന്‍ വലിയ ഗെയിമറൊന്നും അല്ല അതുകൊണ്ട് എനിക്ക് ഗെയിം കളിക്കാനൊന്നും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും നിന്നത്.”

”എനിക്ക് പേടിയൊന്നുമില്ല. പിന്നെ റോക്കി കരഞ്ഞ് മെഴുകി എന്നൊക്കെയുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്. രണ്ട് കാര്യങ്ങള്‍ കാരണമാണ് ഞാന്‍ കരഞ്ഞ്. ഒന്നാമത്തെ കാര്യം ഞാന്‍ ആറ് വര്‍ഷം കൊണ്ട് കാത്തിരുന്ന് എനിക്ക് കിട്ടിയ ഒരു അവസരം മിസ് ആയി. ഒരാളുടെ ആക്ട് കൊണ്ടും ആക്ഷന്‍ കൊണ്ടും എന്റെ റിയാക്ഷന്‍ എവിടെയോ പോയി.”

”അതോര്‍ത്ത് ഞാന്‍ കരഞ്ഞു. രണ്ടാമത്തെ കാര്യം ഒരു ദിവസമെങ്കില്‍ ഒരു ദിവസം സിജോയെ ഞാന്‍ എന്റെ ഫ്രണ്ടായി കണ്ടിരുന്നു. അങ്ങനൊരാളിന്റെ പുറത്ത് കൈവെക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. അയാളുടെ അമ്മയെയും അച്ഛനെയും കൂട്ടുകാരെയും സ്‌നേഹിക്കുന്നവരെയും ഓര്‍ത്താണ് ഞാന്‍ കരഞ്ഞത്. അല്ലാതെ പേടിച്ച് കരഞ്ഞതല്ല എന്നാണ് റോക്കി പറഞ്ഞത്.

Latest Stories

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ