തമ്മിലടി തുടങ്ങിക്കഴിഞ്ഞു! ലവ് ആംഗിള്‍ വര്‍ക്കൗട്ട് ആകുമോ? ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ യഥാര്‍ത്ഥ ജോലി ഇതാണ്...

ബിഗ് ബോസ് സീസണ്‍ 6 തുടങ്ങിയതിന് പിന്നാലെ ആവേശത്തിലാണ് ബിഗ് ബോസ് ആരാധകര്‍. സിനിമാ-സീരിയല്‍ താരങ്ങളും ഇന്‍ഫ്‌ളുന്‍സേര്‍സും ഫിറ്റ്‌നസ് ഫ്രീക്കന്മാരും കോമണേര്‍സും അടങ്ങുന്നതാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍. സീസണ്‍ 6 ആരംഭിച്ചപ്പോള്‍ ആരൊക്കെ കലഹിക്കാന്‍ തുടങ്ങും, ലവ് ആംഗിള്‍ ആര്‍ക്കൊക്കെ വര്‍ക്കൗട്ട് ആകും എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്.

രണ്ട് കോമണര്‍ മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഉദ്ഘാടനച്ചടങ്ങിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ വീഡിയോയും പുറത്തുവന്നിരുന്നു. നിഷാന, റസ്മിന്‍ ബായ് എന്നിവരാണ് കോമണര്‍ മത്സരാര്‍ത്ഥികള്‍. ബിഗ് ബോസില്‍ എത്തിയ മത്സരാര്‍ത്ഥികള്‍ ഇവരൊക്കെയാണ്…

യമുനാ റാണി

ബിഗ് ബോസിലെ മൂന്നാമത്തെ മത്സരാര്‍ത്ഥി ആയി എത്തിയത് നടി യമുനാ റാണി ആണ്. സിനിമ-സീരിയല്‍ രംഗത്ത് തിളങ്ങി യമുന സീരിയലുകളിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. രണ്ടാം വിവാഹത്തെ തുടര്‍ന്ന് നടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

അന്‍സിബ ഹസന്‍

‘ദൃശം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയുടെ മകളായി എത്തിയ അന്‍സിബ ടെലിവിഷന്‍ അവതാരകയായി എത്തിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്.

ഋഷി എസ്. കുമാര്‍

മുടിയന്‍ എന്ന് വിളിക്കുന്ന ഋഷി എസ്. കുമാര്‍ ‘ഉപ്പും മുളകും സീരിയലില്‍ നിന്നും പുറത്തായപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് ഋഷി. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലും ഋഷി എത്തിയിരുന്നു.

ശ്രീതു കൃഷ്ണന്‍

അമ്മയറിയാതെ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീതു കൃഷ്ണന്‍. അലീന പീറ്റര്‍ എന്ന കഥാപാത്രം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എറണാകുളം സ്വദേശിയാണ് ശ്രീതു. ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസ കാലം. ശേഷം ചെന്നൈയിലെ തന്നെ എതിരാജ് കോളേജ് ഫോര്‍ വുമണില്‍ നിന്നും ബിരുദവും നേടി.

അപ്‌സര രത്‌നാകരന്‍

സ്വാന്തനം സീരിയലിലെ ജയന്തി ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച അപ്‌സര സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസിനെയാണ് വിവാഹം ചെയ്തത്. 25 വയസ് പ്രായമുള്ള അപ്‌സരയുടെ വയസ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. മാത്രമല്ല, അപ്‌സര മുമ്പേ വിവാഹിതയായിരുന്നു എന്നുള്ള വ്യാജ വാര്‍ത്തകളും എത്തിയിരുന്നു.

സുരേഷ് മേനോന്‍

ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി എത്തിയ താരമാണ് സുരേഷ് മേനോന്‍. മുംബൈ മലയാളിയായ ഇദ്ദേഹം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലാണ് സുരേഷ് മേനോന്‍ കൂടുതലും അഭിനയിച്ചത്.

ശരണ്യ ആനന്ദ്

കുടുംബവിളക്ക് സീരിയലിലെ വില്ലത്തിയായി എത്തി ശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്. ബിഗ് സ്‌ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.

ശ്രീരേഖ

വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ താരമാണ് ശ്രീരേഖ. കലോത്സവ വേദികളില്‍ നിന്നാണ് നടി അഭിനയത്തിലേക്ക് വന്നത്. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രതീഷ് കുമാര്‍

ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് രതീഷ് കുമാര്‍. കൂടാതെ മിമിക്രി കലാകാരന്‍ കൂടിയാണ് രതീഷ്.

ജിന്റോ

സെലിബ്രിറ്റ് ഫിറ്റ്‌നസ് ട്രെയ്‌നര്‍ ആണ് ജിന്റോ. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‌നെസ് ട്രെയ്‌നിംഗ് നല്‍കിയിട്ടുണ്ട്. ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനവും നടത്തുന്നുണ്ട്. മോഡല്‍ എന്ന നിലയിലും ജിന്റോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജാസ്മിന്‍ ജാഫര്‍

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ജാസ്മിന്‍ ജാഫര്‍ ശ്രദ്ധ നേടുന്നത്. 1.15 മില്യണ്‍ സബ്‌സ്‌ക്രൈബേര്‍സ് ഉള്ള യൂട്യൂബ് ചാനലുണ്ട് ജാസ്മിന്. ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം എന്നീ വിഷയങ്ങളിലാണ് ജാസ്മിന്‍ ജാഫര്‍ വീഡിയോ ചെയ്യാറുള്ളത്.

സിജോ ജോണ്‍

റിയാക്ഷന്‍ വീഡിയോകളിലൂടെയാണ് സിജോ ജോണ്‍ ശ്രദ്ധ നേടുന്നത്. വ്‌ളോഗിന് പുറമെ മോഡലിംഗിലും ഫിറ്റ്‌നസിലും തല്‍പരനാണ് സിജോ. സിജോ ടോക്‌സ് എന്ന പേരിലുള്ള അക്കൗണ്ട് ആണ് സിജോയുടെത്.

ജാന്‍മോണി ദാസ്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ജാന്‍മോണി ദാസ്. അസമിലെ ഗുവാഹത്തിയില്‍ കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ജാന്‍മോണിയുടെ ജനനം. വിഖ്യാത ഗായകന്‍ ഭൂപന്‍ ഹസാരിക ബന്ധുവാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്‌സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നീ താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ജാന്‍മോണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അസി റോക്കി

ടാറ്റൂ ആര്‍ട്ടിസ്റ്റ് ആയ അസി റോക്കി തിരുവനന്തപുരം സ്വദേശിയാണ്. ബിസിനസുകാരന്‍ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്‌കൂളിലെ മാനേജിംഗ് ഡയറക്ടര്‍ ആണ്. കിക് ബോക്‌സിംഗ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും അസി റോക്കി ശ്രദ്ധ നേടിയിരുന്നു.

ഗബ്രി ജോസ്

വിനായകന്‍ ചിത്രം ‘പ്രണയമീനുകളുടെ കടലി’ലൂടെയാണ് ഗബ്രി അഭിനയരംഗത്ത് എത്തുന്നത്. അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോറ മുസ്‌കാന്‍

കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാന്‍ ഡിജിറ്റര്‍ ക്രിയേറ്റര്‍ ആണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍, ട്രാവലര്‍, മോഡല്‍ എന്നീ നിലകളിലാണ് നോറ ശ്രദ്ധ നേടുന്നത്.

അര്‍ജുന്‍ ശ്യാം ഗോപന്‍

2020 ലെ മിസ്റ്റര്‍ കേരള ആണ് അര്‍ജുന്‍ ശ്യാം ഗോപന്‍. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുണ്ട്. മോഡല്‍ ആയിട്ടും അര്‍ജുന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

പൃഥ്വിരാജ് ഒരു മനുഷ്യന്‍ അല്ല റോബോട്ട് ആണ്, ജംഗിള്‍ പൊളിയാണ് ചെക്കന്‍.. സസ്‌പെന്‍സ് നശിപ്പിക്കുന്നില്ല: സുരാജ് വെഞ്ഞാറമൂട്

'വിജയരാഘവൻ വർഗീയ രാഘവൻ', വാ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; വിമർശിച്ച് കെ എം ഷാജി

BGT 2024: രാഹുലിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു പരിക്ക് പേടി, ഇത്തവണ പണി കിട്ടിയത് മറ്റൊരു സൂപ്പർ താരത്തിന്; ആശങ്കയിൽ ടീം ക്യാമ്പ്

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍