ബിഗ് ബോസ് കിരീടം ജിന്റോയ്ക്ക്; അര്‍ജുന് അതിലും മികച്ച അവസരം!

ബിഗ് ബോസ് സീസണ്‍ 6 കിരീടം നേടി ജിന്റോ. പത്തൊമ്പത് മത്സരാര്‍ഥികളായിരുന്നു സീസണ്‍ 6ല്‍ ആദ്യം എത്തിയത്. ജാസ്മിനും അഭിഷേകിനും പുറമേ ഋഷിയും ഫൈനില്‍ എത്തിയിരുന്നു. അര്‍ജുന്‍ രണ്ടാമനായപ്പോള്‍ മൂന്നാമത് ജാസ്മിന്‍ ആണ്. ബിഗ് ബോസ് കിരീട നേട്ടത്തിന് ശേഷം വൈകാരികമായാണ് ജിന്റോ പ്രതികരിച്ചത്.

വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട്, മോന്‍ തളരുത്, വീടിന്റെ വിളക്കാണ് എന്ന്. ഇപ്പോള്‍ ഞാന്‍ നാടിന്റെ വിളക്കായി. അതില്‍ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവര്‍ക്കും എന്റെ നന്ദിയുണ്ട്. എനിക്കൊപ്പം മത്സരിച്ച എല്ലാവര്‍ക്കും നന്ദി.

അവര്‍ ഇല്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ ഒരിക്കലും തനിക്ക് ആവില്ല എന്നാണ് ജിന്റോ പറഞ്ഞത്. നിറഞ്ഞ ചിരിയോടെയായിരുന്നു അര്‍ജുന്റെ പ്രതികരണം. ജിന്റോ ബിഗ് ബോസ് കിരീടം നേടിയപ്പോള്‍, ജീത്തു ജോസഫ് സിനിമയിലേക്കുള്ള എന്‍ട്രിയാണ് അര്‍ജുന് ലഭിച്ചത്.

സംവിധായകന്‍ ജീത്തു ജോസഫ് ഷോയില്‍ എത്തി ഓഡിഷന്‍ നടത്തിയിരുന്നു. ഓഡിഷനില്‍ നിന്ന് മറ്റൊരാളെ തന്റെ സിനിമയിലും ഉള്‍പ്പെടുത്തും എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ അടുത്ത ജീത്തു ജോസഫ് ചിത്രത്തില്‍ അര്‍ജുനും മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കും.

Read more