'ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാന്‍ ആയിരുന്നു താത്പര്യം' എന്ന് ശ്രീവിദ്യ; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, വിവാദം

ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടുന്ന ഷോയാണ് ‘സ്റ്റാര്‍ മാജിക്’. താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ മുതല്‍ ഷോയിലെ കണ്ടന്റ് വരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിക്കുന്നത്. ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഷോയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശം.

പ്രമോ വീഡിയോയില്‍ ശ്രീവിദ്യ പറയുന്ന ഡയലോഗ് ആണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ തനിക്ക് ഈ കിടക്ക പങ്കിടാന്‍ താല്‍പര്യം അനുവിന് ഒപ്പം അല്ലായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്.

ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ‘എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്. ഇതു കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഡയലോഗിന് എതിരെ വരുന്നത്. കോമഡിയാവാം, പക്ഷെ ഇത് അല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്ത് വളിപ്പ് ആണിത്, ഒരു സ്റ്റാര്‍ന്റേഡ് ഇല്ല, വളരെ ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിക്കരുത്. കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. എന്നാല്‍ ഇപ്പോള്‍ നിലവാരമില്ല എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം