മകളുടെ പേര് 'ഓം പരമാത്മാ', മകന്‍ 'ആത്മജ'! എല്ലാം ദൈവം തോന്നിപ്പിച്ചത് എന്ന് വിജയ് മാധവ്; പേരിടലിന് വ്യാപക വിമര്‍ശനം

ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും അടുത്തിടെയാണ് തങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ച സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ‘ഓം പരമാത്മാ’ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

‘ആത്മജ’ എന്നാണ് ഇവര്‍ മകന് ഇട്ട പേര്. ഈ പേരിടലിന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ജീവാത്മാ, പരമാത്മ എന്നൊക്കെ വിളിച്ചോളൂ. വിരോധമില്ല പേരിടല്‍ നിങ്ങളുടെ ഇഷ്ടം. പക്ഷെ ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുകയും, പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുന്നതും മലയാള ഭാഷയില്‍ പുല്ലിംഗവും സ്ത്രീല്ലിംഗവും എന്തിനാണ് ഇത്രയും കാലം പഠിപ്പിച്ചത് എന്ന് തോന്നിപോകുന്നു’ എന്നാണ് ഒരാളുടെ കമന്റ്.

‘ബോറന്‍ പാരന്റിങ്, ആ കുട്ടിയുടെ ഭാവി നിങ്ങള്‍ ചിന്തിച്ചു നോക്കിയോ?’ എന്ന കമന്റുകളും എത്തുന്നത്. എന്നാല്‍ എല്ലാം ദൈവം തോന്നിപ്പിച്ചതാണ് എന്നാണ് വിജയ് പറയുന്നത്. ദൈവത്തിന്റെ തീരുമാനം അനുസരിച്ചു ഞാന്‍ പോകുന്നു. അതിലൂടെയാണ് നമ്മുടെ യാത്ര. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ഇപ്പോളാണ് അറിയുന്നത്.

അതിനും മുമ്പേ തന്നെ എന്റെ മനസില്‍ വന്ന പേര് തന്നെയാണ് ഞാന്‍ പറയുന്നത് എന്നാണ് വിജയ് പറയുന്നത്. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍ ഇത് ഭഗവാനെ ആത്മജയ്ക്ക് മുകളില്‍ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞത് എന്നും വിജയ് പറഞ്ഞു.