'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ?'; പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ, വിഡിയോ

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സാര്‍ഥി ആയതിനാല്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും അപവാദ പ്രചാരണവും നടക്കുകയാണെന്ന് നടി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. ഇതിനെതിരെ മനംനൊന്ത് നിയമനടപടിക്ക് ഒരുങ്ങാന്‍ ആലോചിക്കുകയാണ് വീട്ടുകാര്‍. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വിഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം. മഞ്ജുവിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഉള്ളുതകര്‍ന്ന അമ്മ പൊട്ടിക്കരയുന്നതും വിഡിയോയില്‍ കാണാം.

“”വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്. തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്”” എന്ന് റീത്താമ്മ പറയുന്നു.

മഞ്ജു പത്രോസ് ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടത്തുന്നുവെന്ന് പിതാവ് പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്ന പ്രചാരണം കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛന്‍ പത്രോസ് പറഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് സാബുവിന്റെ ഫെയ്‌സ്ബുക്കിലും തെറിവിളിയാണെന്നും എന്ത് ദ്രോഹമാണ് ഈ അപവാദ പ്രചരണം നടത്തുന്നവരോട് ചെയ്തതെന്നും മഞ്ജുവിന്റെ കുടുംബം ചോദിക്കുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു