'നിങ്ങളോട് കാശ് ഇറക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല, ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ട്'; വിവാദ വീഡിയോക്ക് പിന്നാലെ ദില്‍ഷ

ബിഗ് ബോസിന് ശേഷവും വിവാദത്തിലായി ദില്‍ഷ. ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ദില്‍ഷ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റ് ആക്കിയിരുന്നു.

എന്നാല്‍ തനിക്ക് ജെനിവിന്‍ ആയി തോന്നിയതു കൊണ്ട് മാത്രമാണ് ആ വീഡിയോ പങ്കുവച്ചത് എന്ന് പറയുകയാണ് ദില്‍ഷ. ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ പറഞ്ഞിട്ടില്ല എന്നാണ് പിന്നീട് പങ്കുവച്ച വീഡിയോയില്‍ ദില്‍ഷ പറയുന്നത്.

ദില്‍ഷയുടെ വാക്കുകള്‍:

ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാം ഞാന്‍ ഇന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ. അത് എനിക്ക് വന്നൊരു കൊളാബ് ആയിരുന്നു. എനിക്ക് നേരിട്ട് വന്നതായിരുന്നില്ല. എന്റെ പരിപാടികളും കാര്യങ്ങളും നോക്കുന്ന മാനോജരുണ്ട്. ആള് വഴിയാണ് വന്നത്.

അവര്‍ ആളെയാണ് ബന്ധപ്പെട്ടത്. അവര്‍ സര്‍ട്ടിഫിക്കറ്റും കാര്യങ്ങളുമൊക്കെ അയച്ചു കൊടുത്ത ശേഷമാണ് എനിക്ക് വരുന്നത്. ഞാനും ക്രോസ് വെരിഫൈ ചെയ്തിരുന്നു. എനിക്കും ഓക്കെയായി തോന്നി. അവരുടെ പേജും സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി. ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ലെന്ന് ദില്‍ഷ പറയുന്നു.

ഇത് ട്രേഡ് മാര്‍ക്കറ്റിംഗ് ആണെന്നും നിങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്ന്. അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാന്‍ പറഞ്ഞിട്ടില്ലെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നു.

കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നല്‍കാന്‍ താല്‍പര്യമില്ല. ഞാന്‍ അവരെ വിളിച്ചിരുന്നു. തങ്ങള്‍ ജെനുവിന്‍ ആണെന്നാണ് അവര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു. ഞാനിത് ഫോള്‍ഡ് ചെയ്തിരിക്കുകയാണെന്നും എത്രമാത്രം ജെനുവിന്‍ ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം