നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും, കുളിക്കുന്ന ശീലമുണ്ടെങ്കില്‍ തേച്ചുരച്ച് കുളിച്ചോളു..; അധിക്ഷേപ കമന്റിന് മറുപടിയുമായി ശാലിനി നായര്‍

അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ട ആള്‍ക്കെതിരെ പ്രതികരിച്ച് നടിയും മുന്‍ ബിഗ് ബോസ് താരവുമായ ശാലിനി നായര്‍. കഴുത എന്ന് തന്നെ മൂന്ന് തവണ വിളിച്ചപ്പോഴാണ് താരം പ്രതികരണ വീഡിയോയും കുറിപ്പുമായി രംഗത്തെത്തിയത്. ‘കഴുത പുരാണം’ എന്ന് പറഞ്ഞുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ശാലിനിയുടെ കുറിപ്പ്:

കഴുത പുരാണം.. എല്ലാരും കാണുകയും കേള്‍ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ, ഇന്ന് ചോദ്യോത്തരത്തില്‍ പല തവണ ഞാന്‍ ഇഗ്നോര്‍ ചെയ്തിട്ടും എനിക്ക് വന്ന ഒരു കമന്റ് ആണ് ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ കാരണമായത്. എങ്ങനെയെങ്കിലും ഒരു തീ പുകഞ്ഞു കിട്ടാന്‍ ടിയാന്‍ കുറേ പരിശ്രമിച്ചു, അതിന് അദ്ദേഹം പ്രതീക്ഷിച്ച മറുപടി എന്നില്‍ നിന്നുണ്ടാകാത്തത് കൊണ്ടാകാം ‘ഇങ്ങനെയുള്ള കഴുതയൊക്കെ വേഗം എവിക്ട് ആയി വീട്ടില്‍ വന്നിരുന്നെന്നും വരും’ എന്നും പുള്ളി കമന്റ് ചെയ്തു.

ഒരു തവണ ഞാന്‍ കണ്ടു മൈന്‍ഡ് ചെയ്തില്ല രണ്ടാമത്തെ തവണ വീണ്ടും കണ്ടു പോട്ടേന്നു വച്ചു, ഞാന്‍ കാണാന്‍ വേണ്ടി തന്നവയാവണം പാവം കഷ്ടപ്പെട്ട് മൂന്നാമതും അതേ കമന്റ് എന്റെ ശ്രദ്ധയില്‍ പെടാന്‍ വേണ്ടി വീണ്ടും ഇട്ടു. എങ്കില്‍ പിന്നെ അദ്ദേഹത്തെ നിരാശനാക്കേണ്ട എന്ന് എനിക്ക് തോന്നി, താങ്കള്‍ ഇത് കാണുക മാത്രമല്ല അക്ഷരാഭ്യാസം ഉണ്ടെങ്കില്‍ ഇത് ഒരു രണ്ട് തവണ വായിച്ചേക്കൂ ആ ബുദ്ധിയുള്ള തലയില്‍ രണ്ട് തവണ സ്‌കോര്‍ ആയിക്കോട്ടെ നമുക്ക് അടുത്ത കമന്റ് സെറ്റ് ആക്കണ്ടേ.

അപ്പൊ ഇത്രേ ഉള്ളൂ കാര്യം ചേട്ടാ.. അല്ലെങ്കില്‍ ഛേ ഛീ.. നിങ്ങളില്‍ ഒരു കഴുത തന്നെയാണ് ഞാനും. എന്നെ കാണിക്കാന്‍ ഈ കമന്റ് ഇടാന്‍ കളഞ്ഞ സമയത്തിന് കുളിക്കണ ശീലം ഒക്കെ ഉണ്ടെങ്കില്‍ ഒരു പാരച്ച്യൂട്ട് വെളിച്ചെണ്ണ വാങ്ങി നല്ല ചൂട് വെള്ളത്തിലൊന്ന് തേച്ചുരച്ച് കുളിക്കൂ.. ആ ചൂടൊക്കെ പോട്ടെ അപ്പോഴേക്കും ഞാന്‍ അടുത്ത സംഭവം കൊണ്ട് വരാം.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി