ഒടുവില്‍ മലയാളം ബിഗ്‌ബോസിനെ കുറിച്ചുള്ള ആ വ്യാജപ്രചാരണങ്ങള്‍ക്ക് തിരിച്ചടി, കൈയടിച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 നായി മിനിസ്‌ക്രീന്‍ ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി . മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള ഒരു ഷോ ആണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത.

എന്നാല്‍ അതിനിടെ പെട്ടന്ന് ഷോയുടെ അവതാരകനെന്ന നിലയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുന്നുവെന്നും സുരേഷ് ഗോപിയാണ് പുതിയ അവതാരകനെന്നും പ്രചാരണങ്ങളുണ്ടായി പിന്നാലെ ആരാധകര്‍ ഒന്നടങ്കം കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു.

Read more

ഇപ്പോഴിതാ ഈ വ്യാജവാര്‍ത്തകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ഷോയുടെ അവതാരകന്‍. ഇടൈംസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വരുംദിവസങ്ങളില്‍ താരത്തെ അവതരിപ്പിക്കുന്ന ടീസറും പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.