'ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ആരും അറിയൂല...'; അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി ശാലിനി

അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി മുന്‍ ബിഗ് ബോസ് താരവും അവതാരകയുമായ ശാലിനി നായര്‍. ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയൊരു തുക നല്‍കാം എന്നുമായിരുന്നു സന്ദേശം. തന്റെ ശരീരം വില്‍പന ചരക്കല്ല, ആങ്കറിംഗ് ആണ് ജോലി, സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്ന് ശാലിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് കുറിപ്പ്.

ഹര്‍ഷന്‍ എന്ന യുവാവിന്റെ സന്ദേശം:

സഹായിക്കാന്‍ മനസു തോന്നി പിന്നെ ഇങ്ങോട്ടും ഒരു സഹകരണം ആണ് ഞാന്‍ ചോദിക്കുന്നത് നല്ല ഒരു ഫ്രണ്ട്ഷിപ്പ് കൂടെ ശാലിനിക്ക് രക്ഷപ്പെടാം. ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ. എനിക്കും കുടുംബമുണ്ട് അതുകൊണ്ട് തന്നെ വിശ്വസിക്കാം. ആരും അറിയൂല. ഒരുപാട് ഇഷ്ടമാണ് ശാലൂ പ്ലീസ്.

ഓഹ് ജാഡയായിരിക്കും അല്ലേ. സിനിമയില്‍ ഒക്കെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ടല്ലോ. വെറുതെ ഒന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസിലാകും പിന്നെ എന്തിനിത്ര അഹങ്കാരം…

ശാലിനിയുടെ കുറിപ്പ്:

MY BODY IS NOT FOR SALE

MY FLESH IS NOT FOR SALE

എന്റെ ശരീരം വില്‍പനക്കുള്ളതല്ല

നല്ല വാര്‍ത്തകള്‍ മാത്രം അറിയിച്ചു കൊണ്ട് പ്രിയപ്പെട്ടവരെ കാണാന്‍ വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാധിക്കണ്ടേ. സമ്മതിക്കില്ല ചിലര്‍! അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍. നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ. ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ.

അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും. അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം.

അവര്‍ കാണാതെ, അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല! അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം