'രജിത്തേട്ടന്‍ പെട്ടെന്ന്‌ എസ്‌കേപ്പായി കളയും' മോശം സ്വഭാവം പറഞ്ഞ് ഫുക്രു; ജീവന്‍ പോയെന്ന് അമൃത

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണെങ്കിലും രജിത് കുമാറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രേക്ഷകര്‍ക്കിടയിലും ബിഗ് ബോസ് ഹൗസിനുള്ളിലും. ഇതിനിടെ അമൃതയോടും അഭിരാമിയോടും രജിത്തിനെ കുറിച്ച് സംസാരിച്ച് ഫുക്രു. രജിത്തേട്ടന്‍ പോയപ്പോള്‍ ഒരു ജീവന്‍ പോയെന്നായിരുന്നു അമൃത പറഞ്ഞത്. ഇതിന് ശേഷമായാണ് ഫുക്രു രജിത്തിനെക്കുറിച്ച് പറഞ്ഞത്.

“”അദ്ദേഹത്തിന്റെ മോശം സ്വഭാവം എന്താണെന്ന് വെച്ചാല്‍ എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോള്‍ എസ്‌കേപ്പായി കളയും. പിന്നെ പറയുന്നതൊന്നും അംഗീകരിക്കില്ല”” എന്ന് ഫുക്രു പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഈ പറയുന്ന രജിത്തേട്ടനെ ഞങ്ങള്‍ വന്നപ്പോള്‍ കണ്ടിട്ടില്ലെന്ന് അമൃതയും അഭിരാമിയും വ്യക്തമാക്കി. “”ഇപ്പോ ഞാന്‍ കമ്പനിയായി നില്‍ക്കുവാണെങ്കില്‍ ഞാനെന്ത് പറഞ്ഞാലും പുള്ളി കേള്‍ക്കും. പക്ഷേ ഒരു പ്രശ്നം വന്നാല്‍ പുള്ളി അവിടെ നിന്ന് മുങ്ങും”” എന്നും ഫുക്രു പറഞ്ഞു.

ബിഗ് ബോസ് ഹൗസിനുള്ളില്‍ രഘു, സുജോ, അമൃത, അഭിരാമി എന്നിവരൊക്കെ രജിത്തിനായി കാത്തിരിക്കുകയാണ്. ഒറ്റയ്ക്കിരുന്ന് അദ്ദേഹത്തിന് ബോറടിക്കുന്നുണ്ടാവുമെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെയായി പോവുമ്പോഴും രജിത്തിനെക്കുറിച്ച് ഇവര്‍ സംസാരിക്കുന്നുണ്ട്.

Latest Stories

ഫോണില്‍ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും; യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !