ഗായത്രി അരുണ്‍ ബിഗ് ബോസിലേക്കോ? വൈറല്‍ സന്ദേശങ്ങള്‍ക്ക് പിന്നില്‍...

നടി ഗായത്രി അരുണിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നു. സുഹൃത്തുക്കളുടെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നാളെ ബിഗ് ബോസില്‍ കേറും വോട്ട് ചെയ്യണം എന്ന സന്ദേശമാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്.

“”നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാന്‍ പറ്റും…പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. ഒന്ന് ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ…പ്രത്യേകിച്ചും ശ്രീജിത്ത്, ഭാസി, മിതുനോട് ഒക്കെ പറയണം”” എന്നാണ് വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശം.

തന്റെ ഐഡന്റിറ്റി വെച്ച് ആരോ വ്യാജവാര്‍ത്ത ഉണ്ടാക്കുകയാണ് എന്നാണ് ഗായത്രി കുറിച്ചിരിക്കുന്നത്. “”ഈ ഫ്രോഡ് സന്ദേശങ്ങളെ കുറിച്ച് അവബോധരായി ഇരിക്കുക. ഈ പ്രശ്‌നത്തില്‍ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും”” എന്നാണ് ഗായത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയായ താരമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം വണ്ണിലും ശ്രദ്ധേയമായ ഒരു കഥാപാത്രമായി ഗായത്രി എത്തുന്നുണ്ട്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!