എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം പങ്കുവെച്ച് റോബിന്‍, ഞെട്ടി ആരാധകര്‍

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്ക് തലയില്‍ ബോണ്‍ ട്യൂമറുണ്ടെന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോള്‍ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിന്‍ ഭാഗത്ത് ബോണ്‍ ട്യൂമറുണ്ട്. രണ്ട് വര്‍ഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ എംആര്‍ഐ എടുത്ത് നോക്കും.

എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മള്‍ ഫേസ് ചെയ്യണം’, എന്നാണ് റോബിന്‍ പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.

ബി?ഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരിച്ചതില്‍ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകള്‍ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അതാണ് എന്റെ വിജയം. എനിക്കുള്ളതില്‍ ഞാന്‍ തൃപ്തനാണ്. ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും റോബിന്‍ പറയുന്നു. തന്റെ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന്‍ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ