ഔഡി കാറില്‍ ഉറക്കം, തട്ടുകടയില്‍ നിന്നും 20 രൂപയുടെ ഭക്ഷണം.. അന്ന് വീട് ഇല്ലായിരുന്നു, കോടികളുടെ കടവും: രശ്മി ദേശായ്

തന്റെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ഹിന്ദി സീരിയല്‍-സിനിമാ താരം രശ്മി ദേശായ്. നടന്‍ നന്ദീഷ് സന്ധുവുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് രശ്മിയുടെ ജീവിതത്തില്‍ പ്രയാസകരമായ സംഭവങ്ങള്‍ നടന്നത്. സ്വന്തമായി വീട് പോലും ഇല്ലാത്തതിനാല്‍ ആകെയുള്ള സമ്പാദ്യമായി ഔഡി കാറില്‍ കഴിയേണ്ടി വന്നു എന്നാണ് നടി പറയുന്നത്.

സുഹൃത്തുക്കളോ കുടുംബമോ ഒന്നും സഹായിച്ചിരുന്നില്ല. ഞാന്‍ ആ സമയത്ത് ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പ എടുത്തിരുന്നു. കൂടാതെ, എനിക്ക് ആകെ 3.25-3.5 കോടി രൂപ കടം ഉണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്റെ ഷോ പെട്ടെന്ന് നിര്‍ത്തിയതോടെ ഞാന്‍ പെട്ടു.

നാല് ദിവസം ഞാന്‍ റോഡിലായിരുന്നു, എനിക്ക് ഔഡി എ6 ഉണ്ടായിരുന്നു, ഞാന്‍ ആ കാറില്‍ ഉറങ്ങും. എന്റെ എല്ലാ സാധനങ്ങളും എന്റെ മാനേജരുടെ വീട്ടിലായിരുന്നു. ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു. ആ ദിവസങ്ങളില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു അത്.

കടം വീട്ടാനായി ഒടുവില്‍ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട് സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പം അഭിനയിച്ച ‘ദില്‍ സേ ദില്‍ തക്’ എന്ന ഷോ ലഭിച്ചതോടെ കാര്യങ്ങള്‍ മാറി തുടങ്ങി. പിന്നീട് ഒരു ഇന്നോവ വാങ്ങി, ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം. ഔഡിയില്‍ ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് രശ്മി ദേശായ് പറയുന്നത്.

അതേസമയം, രാവണ്‍ എന്ന സീരിയലിലൂടെയാണ് രശ്മി അഭിനയരംഗത്തെത്തുന്നത്. ഉത്തരന്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരം നിരവധി ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും ഭോജ്പുരി, ഹിന്ദി, അസാമീസ്, ഗുജറാത്തി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് സീസണ്‍ 13ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം കൂടിയാണ് രശ്മി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ