മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റ് ആണ് ശിവേട്ടനും അഞ്ജലിയും. സാന്ത്വനം സീരിയല്‍ ടിആര്‍പി ചാര്‍ട്ടുകളിലും മുന്‍പന്തിയിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു സീരിയലിന്റെ സംവിധായകനായ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം. അത് കഴിഞ്ഞയുടന്‍ പ്രേക്ഷകര്‍ അറിഞ്ഞത് അഞ്ജലിയുടെ വിവാഹ വാര്‍ത്തയായിരുന്നു.
നടന്‍ ഗോവിന്ദ് പത്മസൂര്യയുമായുള്ള ഗോപികയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗോപിക ഷോയില്‍ നിന്നും പിന്മാറുകയാണെന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. വിവാഹത്തോടെ ഗോപിക ഷോയില്‍ നിന്നും മാറുകയാണ് എന്ന ചര്‍ച്ചകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളിലുമാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങളോടും ചര്‍ച്ചകളോടും ഗോപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഗോപികയ്ക്ക് ശേഷം നടന്‍ സജിന്റെ യഥാര്‍ത്ഥ ഭാര്യയായ നടി ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിയല്‍ ലൈഫില്‍ കപ്പിള്‍സായതുകൊണ്ട് നല്ലതായിരിക്കുമെന്നും, ഷഫ്നയ്ക്ക് അഞ്ജലിയുടെ നല്ല ഫേസ് ഷേപ്പ് ഉണ്ട് എന്നെല്ലാമാണ് വാദങ്ങളില്‍ പലരും പറയുന്നത്. അതിനിടെ സംവിധായകന്റെ വിയോഗത്തോടെ പരമ്പര അവസാനിക്കുകയാണ് എന്ന അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.