കൃഷ്ണകുമാര്‍ കുടുംബത്തില്‍ നിന്നും ഒരാള്‍ ബിഗ് ബോസ് ഹൗസിലേക്ക്? പ്രതികരണം

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ എത്തും എന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ മത്സരാര്‍ത്ഥികളുടെ പേര് ഉയര്‍ത്തുന്നുണ്ട്. ഇതോടെയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണയും ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളാകും എന്ന വാര്‍ത്ത എത്തിയത്.

എന്നാല്‍ തങ്ങള്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയപ്പോള്‍ പോലും ചോദ്യം ഉണ്ടായ സാഹചര്യത്തിലാണ് ദിയയുടെ പ്രതികരണം. തങ്ങളുടെ ദൈനംപ്രതികരണദിന കാര്യങ്ങളുമായി സജീവമായ സ്ഥിതിക്ക് ഇതിനായി ചിലവഴിക്കാന്‍ സമയമില്ല എന്ന് ദിയ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ അഹാന കൃഷ്ണ മലയാളത്തിലെ ശ്രദ്ധേയായ യുവനടികളില്‍ ഒരാളാണ്. ഇളയ മകള്‍ ഹന്‍സിക കൃഷ്ണയും സിനിമയില്‍ മുഖം കാണിച്ചു കഴിഞ്ഞു. മൂന്നാമത്തെയാള്‍ ഇഷാനി കൃഷ്ണ മമ്മൂട്ടി ചിത്രം വണ്ണില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ളവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍, ഗായിക റിമി ടോമി, കരിക്ക് താരം അനു കെ. അനിയന്‍ എന്നിവര്‍ തങ്ങള്‍ മത്സാര്‍ത്ഥികളായി എത്തുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു