നടി ഉര്‍ഫി ജാവേദിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒരു യുവാവ് റൊമാന്റിക് പോസില്‍ ഉര്‍ഫിയെ വിവാഹമോതിരം അണിയിക്കുന്ന ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇത് എന്ന പ്രചാരണത്തോടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതോടെ നടിയുടെ വരനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത് അല്ല സത്യമെന്ന് വ്യക്തമാക്കി ഉര്‍ഫി സ്വയം രംഗത്തെത്തി. വാലന്റൈന്‍സ് ഡേ ആയ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഷോയുടെ ട്രെയ്‌ലര്‍ പങ്കുവച്ചാണ് ഉര്‍ഫി എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്ന പരിപാടിയാണിത്. എന്‍ഗേജ്‌മെന്റ് രോക്ക യാ ദോക്ക (#EngagedRokaYaDhoka) ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം, വിചിത്രമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടിയിട്ടുള്ളത്. ഉര്‍ഫിയുടെ ഫാഷന്‍ ചോയ്‌സുകള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളും നടക്കാറുണ്ട്. നേരത്തെ ഒരിക്കല്‍ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. നടിയുടെ സഹോദരി ഉറുസ ആയിരുന്നു ഒരു യുവാവിനൊപ്പം പൂജ ചെയ്യുന്ന ഉര്‍ഫിയുടെ ചിത്രം പങ്കുവച്ചത്.
View this post on Instagram
യുവാവിന്റെ മുഖം ഇമോജി കൊണ്ട് മറച്ച രീതിയില്‍ ആയിരുന്നു പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്സ്വില്ല എന്ന റിയാലിറ്റി ഷയിലും ഉര്‍ഫി എത്തിയിരുന്നു.