'അവള്‍ വാതില്‍ തുറക്കാന്‍ വൈകിയാല്‍ എന്റെ നെഞ്ചില്‍ തീയായിരുന്നു, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം'

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു. ആ സമയത്ത് തങ്ങള്‍ കടന്നുപോയ സാഹചര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ ഭയമാണെന്ന് ധന്യയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ജോണ്‍ പറയുന്നു.

“വീട്ടില്‍ ചെന്ന് കോളിങ് ബെല്‍ അടിച്ച്, വാതില്‍ തുറക്കാന്‍ വൈകിയാല്‍ എന്റെ നെഞ്ചില്‍ തീയായിരുന്നു. ധന്യ എന്തെങ്കിലും കടുംകൈ ചെയ്‌തോ എന്ന ആധി നിറയും മനസ്സില്‍. അവള്‍ക്കും അങ്ങനെ തന്നെ. ഞാന്‍ വാതില്‍ തുറക്കാന്‍ അല്‍പം വൈകിയാല്‍ നെഞ്ചിടിപ്പ് കൂടും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. രാത്രിയില്‍ ഉറങ്ങാതെ കൈകോര്‍ത്തിരുന്ന് ഞാനും ധന്യയും കരഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അക്കാലം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഹൃദയം തുടിക്കും. ഉള്ളില്‍ ഭയം നിറയും.”

“കമ്പനി ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. ക്രൈസിസ് വന്നപ്പോള്‍ എല്ലാവരും കൂടി വന്ന് അത് ടൈറ്റ് ചെയ്തു. കസ്റ്റമേഴ്‌സ് പാനിക്കായി. ഭ്രാന്ത് പിടിക്കുന്ന സാമ്പത്തിക ബാധ്യതയായിരുന്നു അപ്പോള്‍. വലിയ പ്രശ്‌നങ്ങളെയാണ് നേരിട്ടത്. ഏകദേശം ഒരു വര്‍ഷത്തോളം അങ്ങനെയായിരുന്നു. എല്ലാം വിധിയാണെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ അതില്‍ നിന്നൊക്കെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള കരുത്താര്‍ജിച്ചു കഴിഞ്ഞു.” വനിതയുമായുള്ള അഭിമുഖത്തില്‍ ജോണ്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു