'ആ വിവാഹത്തിന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി'; രോവിന്‍ കാരണമാണോ ഉപ്പും മുളകും ഉപേക്ഷിച്ചത്?; ജൂഹി പറയുന്നു

ഉപ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം താരത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടില്ല. ഇതിനെ തുടര്‍ന്ന് ലച്ചു ഇനി ഉപ്പും മുളകിലേക്ക് ഇല്ലേ എന്നതായി പ്രേക്ഷകരുടെ ചോദ്യം. ഇനിയില്ലെന്ന് തുറന്നു പറഞ്ഞ് ജൂഹി രംഗത്ത് വന്നപ്പോള്‍ അതിന് കാരണം തിരയിലായി പ്രേക്ഷകര്‍. ഇപ്പോഴിതാ പരിപാടി ഉപേക്ഷിച്ചതില്‍ കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജൂഹി.

“ഉപ്പും മുളകും വിട്ടു. ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്.” ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.

https://www.instagram.com/p/B71FAg6HiZw/?utm_source=ig_web_copy_link

താന്‍ കാരണമാണ് ഇവള്‍ ഉപ്പും മുളകും നിര്‍ത്തിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കുറേ മെസേജുകള്‍ തനിക്ക് വന്നെന്ന് ജൂഹിയുടെ ഭാവി വരന്‍ രോവിന്‍ പറഞ്ഞു. “ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അമ്മമാരൊക്കെ വന്ന് ജൂഹിയോട് ചോദിക്കും. നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ എന്നൊക്കെ…” രോവിന്‍ പറഞ്ഞു.

Latest Stories

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം

പഴയത് കുത്തിപ്പൊക്കി സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സന്ദീപ് വാര്യര്‍ക്കെതിരെ മുസ്ലീം പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ ശൈലിയില്‍ പരസ്യം; അപകടകരമായ രാഷ്ട്രീയമെന്ന് ഷാഫി