ശരീരം ശുദ്ധമായാണ് ഞാന്‍ സൂക്ഷിക്കുന്നത്, മുമ്പും ശൂലം കുത്തി അഗ്നിക്കാവടി എടുത്തിട്ടുണ്ട്..; വിമര്‍ശനങ്ങളോട് കാര്‍ത്തിക് സൂര്യ

തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി കാവടി എടുത്ത അവതാരകന്‍ കാര്‍ത്തിക്ക് സൂര്യയ്ക്ക് നേരെ ട്രോള്‍പൂരം. 21 ദിവസം നീണ്ടുനിന്ന ശക്തമായ വൃതാനുഷ്ടാങ്ങള്‍ക്ക് ഒടുവിലായി അഗ്‌നിക്കാവടി എടുത്തതിന്റെ വിശേഷങ്ങള്‍ ആയിരുന്നു കാര്‍ത്തിക് സൂര്യ പങ്കുവച്ചത്. കവിളില്‍ ശൂലം കുത്തി കാവടി എടുക്കുന്നത് വീഡിയോയില്‍ കാണാം.

ഇതോടെ കാര്‍ത്തിക്കിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് കാര്‍ത്തിക്ക് സൂര്യ. തന്നെ പൊങ്കാല ഇടുന്നവരോട് വിശദീകരിച്ചാലും അവര്‍ക്ക് മനസിലാകില്ല എന്നാണ് കാര്‍ത്തിക്ക് സൂര്യ പറയുന്നത്. കാവടി എടുത്തപ്പോഴുള്ള തന്റെ അനുഭവങ്ങളും കാര്‍ത്തിക് സൂര്യ പങ്കുവച്ചിരിക്കുന്നത്.

കാര്‍ത്തിക് സൂര്യയുടെ വാക്കുകള്‍:

ഞാന്‍ വിശ്വാസിയാണ്. 16-ാം വയസില്‍ ആദ്യ വേല്‍ക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്‌സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാന്‍. അവിടെ എത്തിയപ്പോള്‍ മനസ് ഭയങ്കരമായി കൂളായി. അന്നാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസില്‍ കയറിയത്.

നാട്ടില്‍ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി. എന്റെ ഷെഡ്യൂള്‍ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്‌നിക്കാവടിയായിരുന്നു. മുമ്പും വേല്‍ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്‌നിക്കാവടി എടുക്കുമ്പോള്‍ വലിയ വേല്‍ കുത്താന്‍ പറ്റില്ല. അതിനാല്‍ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്.

എന്റെ അനുഭവം ഞാന്‍ പറയാം. കാവടിക്ക് വ്രതമെടുത്ത് നില്‍ക്കുമ്പോള്‍ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. 16-ാമത്തെ വയസില്‍ വ്രതത്തിന്റെ തുടക്കത്തില്‍ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ല. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത് ചില്ലറയൊന്നുമല്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പൊങ്കാലയ്ക്ക് ഇടയാക്കിയ അത് ആദ്യം വന്നത് 16-ാമത്തെ വയസില്‍ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയത്. ദൈവത്തോട് കരഞ്ഞ് പ്രാര്‍ഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല.

Latest Stories

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍