ഇത്തവണയും മികച്ച സീരിയല്‍ ഇല്ല; കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

30-ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സീരിയലിന് ഇത്തവണയും അവാര്‍ഡുകള്‍ ഇല്ല. അര്‍ഹമായ സീരിയലുകള്‍ ഒന്നുമില്ലത്തതിനാല്‍ ആ വിഭാഗത്തിന് അവാര്‍ഡ് നല്‍കേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച ലേഖനത്തിനും അവാര്‍ഡ് ഇല്ല. മികച്ച മൂന്നാമത്തെ ടെലി സീരിയലിന് ‘പിറ’ എന്ന് സീരിയല്‍ അര്‍ഹമായി, സംവിധാനം ഫാസില്‍ റസാക്ക്. കഥാ വിഭാഗത്തില്‍ സിദ്ധാര്‍ഥ ശിവ ചെയര്‍മാനായ അഞ്ചംഗ ജൂറിയും, കഥേതര വിഭാഗത്തില്‍ ജി സാജന്‍ ചെയര്‍മാനായ അഞ്ചംഗ ജൂറിയും, രചനാ വിഭാഗത്തില്‍ ക ബി വേണു ചെയര്‍മാനായ മൂന്നംഗ ജൂറിയുമാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

പുരസ്‌കാരങ്ങള്‍:

മികച്ച കഥാകൃത്ത് – ലക്ഷ്മി പുഷ്പ, സീരിയല്‍- കൊമ്പല്‍

മികച്ച ടിവി ഷോ – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി (എന്റര്‍ടെയ്ന്‍മെന്റ്)

മികച്ച് കോമഡി പ്രോഗ്രാം – അളിയന്‍സ്

മികച്ച ഹാസ്യ അഭിനേതാവ് – ഉണ്ണി രജന്‍ പി (മറിമായം)

കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം – മഡ് ആപ്പിള്‍സ് (സംവിധാനം അക്ഷയ് കീച്ചേരി)

മികച്ച സംവിധായകന്‍ – ഫാസില്‍ റസാക്ക് (പിറ, അതിര്)

മികച്ച നടന്‍ – ഇര്‍ഷാദ് കെ (പിറ)

മികച്ച രണ്ടാമത്തെ നടന്‍ – മണികണ്ഠന്‍ പട്ടാമ്പി

മികച്ച നടി – കാതറിന്‍ (അന്ന കരീന, ഫ്‌ളവേഴ്‌സ്)

മികച്ച രണ്ടാമത്തെ നടി – ജോളി ചിറയത്ത് (കൊമ്പല്‍)

മികച്ച ബാല താരം – നന്ദിത ദാസ് (അതിര്)

മികച്ച ഛായാഗ്രഹകന്‍ – മൃദുല്‍ എസ് (അതിര്)

മികച്ച ദൃശ്യ സംയോജകന്‍ – റമീസ് (പോസിബിള്‍)

മികച്ച സംഗീത സംവിധായകന്‍ – മൂജീബ് മജീദ് (പോസിബിള്‍)

പ്രത്യേക ജൂറി പരാമര്‍ശം – കെ കെ രാജീവ് (അന്ന കരീന), മഞ്ജു പത്രോസ് – (അളിയന്‍സ്)

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി