വിവാഹത്തോടെ ലച്ചുവിനെ കാണുന്നില്ല; പരമ്പരയില്‍ നിന്ന് ഒഴിവാക്കിയോ, പിന്മാറിയോ എന്ന ചോദ്യങ്ങളുമായി ആരാധകര്‍

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരില്ല. അതിലൊരാളാണ് ലച്ചുവായി വേഷമിടുന്ന ജൂഹി രുസ്തഗി. സീരിയലിലെ വിവാഹത്തിന് ശേഷം ഇപ്പോള്‍ ജൂഹിയെ കാണാനില്ലെന്നാണ് ആരാധകരുടെ പരാതി.

ഹണിമൂണിനായി ദമ്പതികള്‍ ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നാണ് പരമ്പരയില്‍ പറയുന്നത്. കുറച്ചുദിവസമായി കാത്തിരുന്ന് സഹികെട്ട ആരാധകര്‍ ജൂഹിയെ സീരിയലില്‍ നിന്ന് ഒഴിവാക്കിയോ അതോ നടി പിന്മാറിയോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യുന്നത്.

Read more

എന്നാല്‍ നടി പിന്മാറിയത് പോലെയാണെന്നും താരത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.