കൊല്ലം സുധിയുടെ ചോരയുടെ മണമുള്ള ഷര്‍ട്ട്, പെര്‍ഫ്യൂമാക്കി മാറ്റി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂം ആക്കി നടന്റെ ഭാര്യക്ക് സമ്മാനിച്ച് അവതാരക ലക്ഷ്മി നക്ഷത്ര. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ച് വച്ചിരുന്നു. രേണുവിന്റെ ആഗ്രഹപ്രകാരമാണ് വസ്ത്രങ്ങളിലെ മണം പെര്‍ഫ്യൂമാക്കി മാറ്റിയത്.

പെര്‍ഫ്യൂം ഉണ്ടാക്കാനായി പോകുന്നതിന്റെയും ഉണ്ടാക്കുന്നതിന്റെയും അടക്കമുള്ള വീഡിയോ ലക്ഷ്മി നക്ഷത്ര പങ്കുവച്ചിട്ടുണ്ട്. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെര്‍ഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീല്‍ ചെയ്യുന്നു എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

”ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടെത്. എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ കൂടിയായിരുന്നു ഈ വീഡിയോ.”

”മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ” എന്നാണ് ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍. ലക്ഷ്മിയ്ക്ക് നന്ദി പറഞ്ഞു രേണുവും എത്തി. ‘ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല. ഒരുപാട് നന്ദി. സുധിച്ചേട്ടന്റെ മണം ഉണ്ടാക്കിച്ചതിന് യൂസഫ് ഇക്കയ്ക്കും നന്ദി” എന്നാണ് രേണുവിന്റെ വാക്കുകള്‍.

അതേസമയം, അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് രേണു. കൊച്ചിന്‍ സംഗമിത്രയുടെ ഇരട്ട നഗരം നാടകത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് രേണു അഭിനയിക്കുന്നത്. 2023 ജൂണ്‍ അഞ്ചിന് ആയിരുന്നു തൃശൂര്‍ കയ്പ്പമംഗലം പറമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ സുധി മരിച്ചത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി