'കടുവ'യുടെയും അല്ലുവിന്റെയും കരുത്തില്‍ കുതിച്ച് സൂര്യ ടിവി; വിഷു റേറ്റിംഗില്‍ ഞെട്ടിച്ച് മുന്നേറ്റം; തിയേറ്ററില്‍ ഹിറ്റായ ചിത്രങ്ങള്‍ മിനി സ്‌ക്രീനില്‍ പരാജയം

പുതിയ സിനിമകളുടെ കരുത്തില്‍ വിഷു- ഈസ്റ്റര്‍ വാരാന്ത്യത്തില്‍ റേറ്റിംഗ് ഉയര്‍ത്തി സൂര്യ ടിവി. പതിനഞ്ചാം ആഴ്ചയിലെ ജിആര്‍പി റേറ്റിംഗ് പുറത്തുവന്നപ്പോള്‍ സൂര്യ ടിവിയ്ക്ക് മൂന്നാം സ്ഥാനം നേടാനായി. പുതിയ റേറ്റിംഗിലും ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തുള്ള കുത്തക നിലനിര്‍ത്തിയിട്ടുണ്ട്. 703 പോയിന്റാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഏഷ്യാനെറ്റിന് 691 പോയിന്റുകളാണ് ഉണ്ടായിരുന്നത്.

ഈ ആഴ്ചത്തെ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തുള്ളത് മഴവില്‍ മനോരമയാണ്. 251 പോയിന്റാണ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തേക്കാണ് സൂര്യ ടിവി 233 പോയിന്റുമായി കുതിച്ച് എത്തിയത്. വിഷുവിന് പ്രീമിയര്‍ ചെയ്ത ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമാണ് റേറ്റിംഗ് ഉയര്‍ത്താന്‍ സൂര്യയെ സഹായിച്ചത്. 3.84 ടിവിആര്‍ പോയിന്റാണ് കടുവ സ്വന്തമാക്കിയത്. അല്ലു അര്‍ജുന്‍ ചിത്രം ‘അങ്ങ് വൈകുണ്ഠപുരത്ത്’ ഈസ്റ്റര്‍ ദിനത്തില്‍ സൂര്യ ടിവിയില്‍ ടെലികാസ്റ്റ് ചെയ്തപ്പോള്‍ നേടിയത് 2.66 ടിവിആര്‍ പോയിന്റു സ്വന്തമാക്കിയിരുന്നു. സൂര്യയില്‍ സംപ്രേഷണം ചെയത് മഹാവീര്യര്‍ – 1.90 പോയിന്റാണ് നേടിയത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്, ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് എന്നീ സിനിമകള്‍ക്ക് റേറ്റിങ്ങില്‍ വലിയ ചലനം ഉണ്ടാക്കാനായില്ല.

230 പോയിന്റുമായ നാലം സ്ഥാനത്ത് സീകേരളമാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ളത് ഫ്‌ളവേഴസാണ് 229 പോയിന്റാണ് ഫ്‌ളവേഴ്‌സിന് ഉള്ളത്. ഇത്തവണ ഏറ്റവും പിന്നിലേക്ക് വീണത് കൈരളി ടിവിയാണ്. കൈരളിക്ക് 168 പോയിന്റുകള്‍ നേടാനെ സാധിച്ചുള്ളൂ. ഏഷ്യാനെറ്റ് മൂവിസും റേറ്റിംഗില്‍ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 130 പോയിന്റാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച മികച്ച റേറ്റിംഗ് നേടിയ ചിത്രങ്ങള്‍

മികച്ച റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങള്‍…
കടുവ – 3.84
അങ്ങ് വൈകുണ്ഠപുരത്ത് – 2.66
മുകുന്ദന്‍ഉണ്ണി അസോസിയേറ്റ്‌സ് – 2.45
മോമോ ഇന്‍ ദുബായ് – 2.15
മഹാവീര്യര്‍ – 1.90
മേരിക്കുണ്ടൊരു കുഞ്ഞാട് – 1.83
ബ്രോ ഡാഡി – 1.75
ഒരു തെക്കന്‍ തല്ല് കേസ് – 1.55
വിജയ്‌സൂപ്പറും പൗര്‍ണ്ണമിയും – 1.53
രാക്ഷസന്‍ – 1.50 (കൈരളി)
യോദ്ധാവ് – 1.47
കുരുവി – 1.46
കിംഗ് ലയര്‍ – 1.43
റെമോ – 1.42 (കൈരളി)
ബ്ലാക്ക് കോഫി – 1.38
അലക്‌സ് പാണ്ട്യന്‍ – 1.33
പുലി – 1.33
നൈറ്റ് ഡ്രൈവ് – 1.31
അനുഗ്രഹീതന്‍ ആന്റണി – 1.30
കമ്മത്ത് & കമ്മത്ത് – 1.29
കോബ്ര – 1.28 (കൈരളി)
ശ്യാം സിംഗ് റോയ് – 1.23
രാക്ഷസരാജാവ് – 1.23
ന്നാ താന്‍ കേസ് കൊട് – 1.22
വിക്രമാദിത്യന്‍ – 1.18
വിക്രം – 1.16
ഹോം – 1.14
മല്ലു സിംഗ് – 1.14
ഒരു മുത്തശ്ശി ഗദ – 1.13
ഞാന്‍ പ്രകാശന്‍ – 1.10
ഒരു യമണ്ടന്‍ പ്രേമ കഥ – 1.07
ശിക്കാരി ശംഭു – 1.06
കൊമ്പന്‍ – 1.05
മായാവി – 1.03
RETURN OF WU KONG – 1.00
പൈയ്യാ – 1.00
ആനന്ദം – 1.00

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ