എനിക്ക് വോട്ട് ചെയ്തു കൊണ്ടിരുന്ന പയ്യന്‍ മരിച്ചു പോയി, അളിയാ എന്തെങ്കിലും ആയെടാ ഞാന്‍, എന്തെങ്കിലും ആയി; പൊട്ടിക്കരഞ്ഞ് വിജയ വാര്‍ത്ത സ്വീകരിച്ച് മണിക്കുട്ടന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ വികാരഭരിതനായി മണിക്കുട്ടന്‍. 92,001,384 വോട്ടുകളുമായാണ് മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിന്നറായത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു തന്റെ ട്രോഫി മണിക്കുട്ടന്‍ മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങിയത്.

മണിക്കുട്ടന്റെ വാക്കുകളിങ്ങനെ

എന്നും എന്റെ സ്വപ്നം സിനിമയാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവൊന്നുമായിരുന്നില്ല. ആരും പിആര്‍ ഒന്നും വച്ചിട്ടല്ല ഇവിടെ വരുന്നത്. എനിക്കും അങ്ങനെയൊന്നുമില്ലായിരുന്നു. എന്നിട്ടും അവരങ്ങനെ കേട്ടു. എന്നിട്ടും എനിക്ക് വേണ്ടി രാത്രിയും പകലുമില്ലാത, കൊവിഡ് സമയത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും നെറ്റ് റീച്ചാര്‍ജ് ചെയ്തും ഹോട്ട് സ്റ്റാര്‍ ഇന്‍സ്റ്റാള്‍ ചെയ്തും വോട്ട് ചെയ്ത നിങ്ങളുടെ വിജയമാണിത്. അതിന് നിങ്ങളോട് എല്ലാവരോടും പ്രത്യേക നന്ദി പറയുന്നു.

എനിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന പയ്യന്‍ മരിച്ചു പോയി. അവന്‍ മരിക്കുന്നതിന് മുമ്പ് അവസാനമായി എഴുതിയ വാക്കുകളാണ് മണിക്കുട്ടന്‍ ചേട്ടനെ എങ്ങനെയെങ്കിലും ഫൈനല്‍ ഫൈവ് വരെ എത്തിക്കണമെന്ന്. സജിന്‍ എന്നാണ് അവന്റെ പേര്. ഈ സമയത്ത് ഞാനവനെ ഓര്‍ക്കുകയാണ്.

അതുപോലെ ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ് എന്റെ റിനോജിനെ. ഇന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപാട് സന്തോഷിച്ചേനെ. അളിയാ എന്തെങ്കിലും ആയെടാ ഞാന്‍. എന്തെങ്കിലും ആയി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്