'സ്വന്തമായി ഒരു വീടില്ല, അവന്‍ കുനിഞ്ഞിരുന്ന് ആലോചിക്കുന്നത് വിഷമം കൊണ്ട്'; സൂര്യക്ക് എതിരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും

ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചിട്ട് 57 ദിവസം പൂര്‍ത്തിയാവുകയാണ്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ഏറെ ചര്‍ച്ചയാകുന്ന വിഷയം. സൂര്യ തന്നെയാണ് മണിക്കുട്ടനോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. എന്നാല്‍ മണിക്കുട്ടന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും.

സൂര്യ മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും എന്ന് മണിക്കുട്ടന്റെ മാതാപിതാക്കള്‍ ചോദിക്കുന്നു. ബിഗ് ബോസില്‍ വന്നിട്ട് ഇങ്ങനെ കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ സൂര്യയുടെ കാര്യം ആയിരിക്കും.

ഞാന്‍ ഇവന്റെ അമ്മയല്ലേ. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്. സൂര്യയോട് തീര്‍ത്ത് പറയാത്തത് എന്തെന്ന് വെച്ചാല്‍ അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. നമ്മള്‍ക്ക് ആണേല്‍ സ്വന്തമായി ഒരു വീടില്ല. ഒരുപാട് ആലോചനകള്‍ വന്നതാണ്. അത് അവനോട് പറഞ്ഞാല്‍ തന്നെ വീട് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്നാണ് അവന്‍ പറയുന്നത്.

അങ്ങനെയാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഡിംപലിനോടും ഋതുവിനോടും സന്ധ്യയോടും ഒക്കെ എന്ത് സ്‌നേഹമായിട്ടാണ് അവന്‍ നില്‍ക്കുന്നത്. അതേ പോലെ തന്നെയല്ലെ അവന്‍ ഈ കുട്ടിയോടും നില്‍ക്കുന്നത്. ഇനി വല്ലതും തുറന്നുപറഞ്ഞാല്‍ ഈ കുട്ടി വിഷമിച്ചാലോ എന്ന് കരുതിയാവും അവന്‍ ഒന്നും പറയാത്തത്.

ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. അവനു ഈ സിനിമ എന്ന് പറഞ്ഞാല്‍ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. ആണ്‍പിള്ളേര്‍ ആകുമ്പോള്‍ അവരുടെ മനസ്സ് കൂടി നമ്മള്‍ അറിയണ്ടേ. ചുമ്മാ ഒരു പെണ്‍കൊച്ചു വന്നു എപ്പോഴും ക്യാമറയില്‍ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോള്‍ അതിന് എത്ര വാസ്തവം ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം.

സൂര്യയെ ഞങ്ങള്‍ മുമ്പ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മില്‍ അഭിയിച്ചിട്ടുണ്ട് എന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണ് എന്നാണ് കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്റെ അച്ഛനും അമ്മയും പ്രതികരിക്കുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!