പ്രണയത്തിന് മതമില്ല, ഏറ്റവും ഒടുവിലത്തെ തെളിവ് ഈ അവതാരക

പ്രണയത്തിന് മതമില്ല എന്ന് പറയുന്നതിന് കേരളത്തില്‍ ഇപ്പോള്‍ കാലികപ്രസക്തിയുണ്ട്. പ്രണയത്തിന് വേണ്ടിയുള്ള മതംമാറ്റവും, മതം മാറ്റത്തിന് വേണ്ടിയുള്ള വിവാഹവും നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. എന്നാല്‍, പ്രണയത്തിന് മതമില്ലെന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ടെലിവിഷന്‍ ആങ്കറായ മണിമേഘലയുടെ ജീവിതം.

“ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കുമെന്ന് വിശ്വിസിക്കുന്നു. രജിസ്റ്റര്‍ വിവാഹം പെട്ടെന്നുള്ള തീരുമാനമായിരുന്നു” മണിമേഘലൈ പറഞ്ഞു. പ്രണയത്തിന് മതമില്ലെന്ന പ്രസ്താവനയോടെയാണ് അവരുടെ പോസ്റ്റ് തുടങ്ങുന്നത്.

https://www.facebook.com/iamManimegalai/photos/a.1881638622164451.1073741829.1874997472828566/1907754682886178/?type=3&theater

Read more

മുസ്ലീം സമുദായത്തില്‍പ്പെട്ട ആളായതിനാലാണ് മണിമേഘലൈയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. ഇതാണ് ഇപ്പോള്‍ ഇരുവരുടെയും രജിസ്റ്റര്‍ വിവാഹത്തില്‍ എത്തിയ്യത്. സണ്‍ മ്യൂസിക്കിലെ അവതാരകയായ മണിമേഘലൈ വിവിധ സ്റ്റേജ് ഷോകളുടെ അവതാരകയായും എത്തിയിട്ടുണ്ട്.