Connect with us

TELEVISION

മാത്തുക്കുട്ടി ആന്‍ഡ് ടീംസിന്റേത് ‘പിതൃശൂന്യ പ്രവൃത്തി’; മഴവില്‍ മനോരമയിലെ ഉടന്‍ പണത്തിനെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയ

, 4:15 pm

ആര്‍ ജെ മാത്തുക്കുട്ടിയും, കലേഷും അവതരിപ്പിക്കുന്ന ഉടന്‍ പണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അവതാരകരുടേത് പിതൃശൂന്യ നടപടിയെന്നാണ് വിമര്‍ശനം. ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചത്. എറണാകുളം സ്വദേശിനി ആന്‍സി കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഷെയറുകളും, കമന്റുകളും പോസ്റ്റിന് കിട്ടിയിട്ടുണ്ട്.

84-ാം എപ്പിസോഡില്‍ പറവൂര്‍ സ്വദേശിനിയായ ഷാഹിനയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെയാണ് പോസ്റ്റിലൂടെ തുറന്നു കാട്ടുന്നത്. എളുപ്പം പുറത്താകുമെന്ന് കരുതിയ എപ്പിസോഡില്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയ ഷാഹിനയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടിയെന്നാണ് ആരോപണം.

ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍, അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യുമെന്നിരിക്കെയാണ് ഡാന്‍സ് ശരിയായില്ലെന്ന കാരണത്താല്‍ പുറത്താക്കിയത്. ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനമാണ് മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയതെന്നും പോസ്റ്റില്‍ പറയുന്നു.

മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക. പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക .. എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി ആര്‍ ജെ മാത്തുകുട്ടിയും മജീഷ്യനും അവതാരകനുമായ രാജ് കലേഷും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

Posted by Sanjo Mathew on Sunday, 4 March 2018