മിയ ഖലീഫ ബിഗ് ബോസിലേക്ക്? പ്രതികരിച്ച് താരം

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മുന്‍ പോണ്‍ താരം മിയ ഖലിഫ എത്തുമെന്ന പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി നടക്കുന്നുണ്ട്. ഇതോടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരും ആവേശത്തിലായിരുന്നു. ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മിയ ഇപ്പോള്‍.

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മിയ താല്‍പര്യം കാണിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ നടിയെ സമീപിച്ചെന്നും തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് മിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് മിയയുടെ പ്രതികരണം. ഇന്ത്യയിലേക്ക് ഇല്ല എന്നാണ് മിയ പറയുന്നത്. ”ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം” എന്നാണ് മിയ ട്വീറ്റിലൂടെ പറയുന്നത്.

ഇതോടെ മിയയുടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. മുമ്പും ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ പിന്നീട് കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു.

Latest Stories

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല.. ആര്‍തി കെട്ടിച്ചമച്ച കഥകളെല്ലാം നിഷേധിക്കുന്നു: രവി മോഹന്‍

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ട്രംപ്; യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം