ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം സിനിമാ നടികളേക്കാള്‍ കൂടുതല്‍; ഏറ്റവും മുന്നില്‍ രഞ്ജിനി

മലയാളം ടെലിവിഷന്‍ അവതാരകരില്‍ ഏറ്റവും ശ്രദ്ധേയയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തില്‍ പുതിയ അവതാരകര്‍ രംഗപ്രവേശം ചെയ്തിട്ടും രഞ്ജിനിയുടെ തട്ട് ഉയര്‍ന്നു തന്നെയാണ് ഇരിക്കുന്നത്. അത് മനസിലാകണമെങ്കില്‍ രഞ്ജിനിയുടെ പ്രതിഫലം കേള്‍ക്കണം. ഒരു കോടി രൂപയാണ് രഞ്ജിനി കൈപ്പറ്റുന്ന പ്രതിഫലം.

പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല താര മൂല്യത്തിലും അവതാരകരില്‍ മുന്നില്‍ രഞ്ജിനി തന്നെ. മറ്റ് അവതാരകരും ഒട്ടും പിന്നിലല്ല. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ അവതാരകയായ മീര അനിലാണ് ഉയര്‍ന്ന പ്രതിഫലം പറ്റുന്നവരില്‍ രണ്ടാമത്. എണ്‍പത് ലക്ഷം രൂപയാണ് മീര കൈപ്പറ്റുന്ന പ്രതിഫലം.

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് പേളി മാണി. 70 ലക്ഷം രൂപയാണ് പേളിയുടെ പ്രതിഫലം. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് കിട്ടുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്. ഡിഫോര്‍ഡാന്‍സിന്റെ പുതിയ അവതാരികയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ 40 ലക്ഷം രൂപയും, പ്രേക്ഷവരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ലവേഴ്‌സിലെ കോമഡി സൂപ്പര്‍ നൈറ്റിന്റെ അവതാരക അശ്വതി ശ്രീകാന്ത് 45 ലക്ഷം രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.

Read more

അവതരണ തലത്തില്‍ തന്റേതായ ശൈലി പിന്‍ന്തുടരുന്ന മിനിറ്റ് ടു വിന്‍ ഇറ്റ് അവതാരികയായി തിളങ്ങിയ നൈല ഉഷയ്ക്ക് കിട്ടുന്ന പ്രതിഫലം 60 ലക്ഷം രൂപയാണ്. ഗായികയും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരികയുമായ റിമി ടോമിക്ക് 75 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.