ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്, പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും,അതുകൊണ്ട് ക്ഷമിക്കുകയാണ്: മൃദുല

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും ജൂലൈയിലാണ് വിവാഹിതരായത്. അതിന് ശേഷം താരങ്ങളെ കുറിച്ച് നിരവധി ഗോസിപ്പുകളാണ് പ്രചരിച്ചത്. ഇപ്പോഴിതാ അതിനെല്ലാം മറുപടി നല്‍കി എത്തിയിരിക്കുകയാണ് മൃദുല.

യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചു. ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. അച്ഛനും അമ്മയും എനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണ്. അതെന്റേത് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ ഏട്ടന് കൊടുത്തിട്ടില്ല. പിന്നെയുള്ളത് രേഖ രതീഷിനെ ക്ഷണിക്കാത്തത് എന്ത് കൊണ്ടാണെന്നുള്ളതാണ്. അതും തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ്.

രേഖ ചേച്ചി സാധാരണ ഒരു ആഘോഷങ്ങള്‍ക്കും പങ്കെടുക്കാറില്ല. പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങളെന്നെ കല്യാണം വിളിക്കണ്ട. വില്‍ച്ചാലും ഞാന്‍ വരില്ല. എന്റെ മകന്റെ കല്യാണത്തിന് പോലും പോകില്ല. രേഖ ചേച്ചി എന്‍ഗേജ്മെന്റിനും വന്നില്ലായിരുന്നു. ഞങ്ങള്‍ അതിനും ക്ഷണിച്ചിരുന്നു. ചേച്ചിയെ കാണാതെ വന്നപ്പോള്‍ ഓരോ ചാനലുകളും അവരുടെ ഇഷ്ടാനുസരണം വാര്‍ത്ത മെനഞ്ഞ് എടുത്തതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും. അതുകൊണ്ട് ക്ഷമിക്കുകയാണ്. മൃദുല വ്യക്തമാക്കി.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം